മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല പോസ്റ്റർ: കേസെടുത്തു
text_fieldsതിരൂർ: മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. ദലിത് കോൺഗ്രസ് തിരുനാവായ മണ്ഡലം പ്രസിഡൻറ് വാവൂർക്കുന്ന് ചങ്ങരംപറമ്പിൽ പ്രജീഷിനെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയെൻറ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ഫോട്ടോകൾ കൂട്ടിച്ചേർത്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വ്യാപകമായതോടെ ഡി.വൈ.എഫ്.ഐ തിരൂർ ബ്ലോക്ക് കമ്മിറ്റി അംഗം കെ. ഷൈജു ഡി.ജി.പിക്ക് പരാതി നൽകി. തുടർന്ന് ഡി.ജി.പി പരാതി അന്വേഷിക്കാൻ ഐ.ടി സെൽ ഡി.ഐ.ജിക്ക് നിർദേശം നൽകയതിെൻറ അടിസ്ഥാനത്തിലാണ് പ്രജീഷിനെതിരെ കേസെടുത്തത്. ഐ.ടി ആക്ട്, ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.