Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേക്കടിയിൽ പ്രഭാത...

തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചു

text_fields
bookmark_border
elephant attack Thekkady
cancel
camera_alt

കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചപ്പോൾ

തേക്കടി: കാട്ടാന ആക്രമണത്തെ തുടർന്ന് തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചത്.

തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസ് (54) ആണ് കാട്ടാന ആക്രമണത്തിനിരയായത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവെച്ചായിരുന്നു സംഭവം. ആനയെ കണ്ട് ഭയന്നോടിയ ഇദ്ദേഹം സമീപത്തെ ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ ആന കടന്നു പോകവെ ചവിട്ടേൽക്കുകയും ചെയ്തു.

പ്രദേശത്ത് ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു.

Show Full Article
TAGS:elephant attackthekkady
News Summary - Morning walks and cycling banned in Thekkady due to elephant attack
Next Story