Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ജലനിരപ്പുയരുന്നു; കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന്​ സ്റ്റാലിനോട്​ പിണറായി

text_fields
bookmark_border
മുല്ലപ്പെരിയാർ ജലനിരപ്പുയരുന്നു; കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന്​ സ്റ്റാലിനോട്​ പിണറായി
cancel

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഡാമില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്​ കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.




ഒക്​ടോബർ 20ന്​ നാലുമണിക്ക്​ മുല്ലപ്പെരിയാര്‍ ഡാമിലേക്ക് ഒരു സെക്കന്‍ഡില്‍ 2019 കുസെക്സ് ജലമാണ് എത്തിയിരുന്നത്. ആ സമയത്ത്​ 1750 കുസെക്സ് ജലം മാത്രമാണ് തമിഴ്നാട് കൊണ്ടുപോയത്. നിലവിൽ 2109 ക്യൂസെക്​സ്​ ജലമാണ്​ എത്തുന്നത്​. ഈ നില തുടർന്നാൽ സംഭരണിയിലെ ജലനിരപ്പ്​ 142 അടിയിലേക്കെത്തും. ഈ പശ്​ചാത്തലത്തിൽ തുരങ്കത്തിലൂടെ തമിഴ്നാട്​ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ്​ ക്രമാനുഗതമായി വർധിപ്പിക്കണം.


ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ എങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar dampinarayiTamil NaduMK Stalin
News Summary - more water should be taken from mullaperiyar chief-minister wrote a letter to tamil nadu
Next Story