ദുരിതാശ്വാസക്യാമ്പുകളിൽ 2,47,219പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടിയവരുടെ എണ്ണം രണ് ടരലക്ഷം കവിഞ്ഞു. 1639 ക്യാമ്പുകളിലായി 77688 കുടുംബങ്ങളിലെ 2,47219 പേരാണ് ഉള്ളതെന്ന് സർക്കാർ അറ ിയിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ഇവിടെ 313 ക്യാമ്പുകളിലായി 16,738 കുടുംബങ്ങളിലെ 53,642 പേരുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്. ഇവിടെ 235 ക്യാമ്പുകളിലായി 15,381 കുടുംബങ്ങളിലെ 56,203 പേരുണ്ട്. കൊല്ലം ഒഴികെ മറ്റ് ജില്ലകളിലെല്ലാം ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കൂടുതൽ വീടുകൾ നിലംപൊത്തിയത് മലപ്പുറം ജില്ലയിലാണ് -65 വീടുകൾ പൂർണമായും 456 വീടുകൾ ഭാഗികമായും തകർന്നു.
