Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിസംബർ ഒന്നു മുതൽ...

ഡിസംബർ ഒന്നു മുതൽ കൂടുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങിയേക്കും

text_fields
bookmark_border
ഡിസംബർ ഒന്നു മുതൽ കൂടുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങിയേക്കും
cancel
camera_alt

കൊല്ലം റെയിൽവേ സ്​റ്റേഷനിൽ പരിശോധനക്കെത്തിയ തിരുവനന്തപുരം ഡിവിഷൻ ഡിവിഷനൽ റെയിൽവേ മനേജർ ആർ. മുകുന്ദ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നു

കൊല്ലം: റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ മുകുന്ദ്‌ കൊല്ലം റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു. ഡിവിഷൻ മാനേജരായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു.

എസ്‌കലേറ്റർ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. റൂഫിങ്​ നിർമാണം കുറെ നാളായി മുടങ്ങിക്കിടക്കുകയാണ്‌. രണ്ടാം ടെർമിനലി​െൻറ ഭാഗമാണ്‌ എസ്‌കലേറ്ററും.

കോവിഡ്​ നിയന്ത്രണങ്ങളെത്തുടർന്ന്​ നിർത്തി​െവച്ച, കൊല്ലം-എറണാകുളം മെമു ഡിസംബർ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന്​ അദ്ദേഹം സൂചന നൽകി.

കൊല്ലം സ്‌റ്റേഷനിൽ സ്‌റ്റോപ്പുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി, മലബാർ, പരശുറാം എക്‌സ്‌പ്രസുകൾ, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്, ഗുരുവായൂർ-ചെന്നൈ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളും ഇതോടൊപ്പം സർവിസ്‌ ആരംഭിച്ചേക്കും‌ം.

നിലവിൽ പാസഞ്ചറായ പുനലൂർ-മധുര, പുനലൂർ-ഗുരുവായൂർ, നാഗർകോവിൽ-കൊല്ലം-കോട്ടയം എന്നിവയും എക്‌സ്‌പ്രസ്‌ ട്രെയിനുകളായി സർവിസ്‌ പുനരാരംഭിക്കും. ലോക്‌ഡൗണിനുശേഷം ജനശതാബ്‌ദി, വേണാട്‌, കേരള, ലോകമാന്യതിലക്‌, കുർല, കന്യാകുമാരി-ബംഗളൂരു, കോർബ, ഷാലിമാർ ട്രെയിനുകൾ സർവിസ്‌ പുനരാരംഭിച്ചിരുന്നു.

സ്‌റ്റേഷനിൽ ഓപൺ ടിക്കറ്റ്‌ സംവിധാനം പുനരാരംഭിച്ചിട്ടില്ല. ടിക്കറ്റ്‌ റിസർവ്​ ചെയ്യാനും ഓൺലൈനിൽ ബുക്ക്‌ ചെയ്യാനും സൗകര്യമുണ്ട്‌. അതേസമയം, ട്രെയിനുകൾ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച്​ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്‌ കൊല്ലം സ്‌റ്റേഷൻ മാനേജർ സാംകുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railwaystrain servicekollam
News Summary - More trains may start service from December first
Next Story