കരിപ്പൂര്‍ വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പൊലീസ് പിടികൂടി. ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ തിരുനാവായ വൈരങ്കോട് സ്വദേശി പി. നൗഫലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.065 കിലോഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ കാപ്സ്യൂളുകള്‍ പിടികൂടി.
ആഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ നൗഫലിനായി പൊലീസ് സംഘം കാത്തുനിൽപ്പുണ്ടായിരുന്നു. കുറ്റം സമ്മതിക്കാന്‍ നൗഫല്‍ വിസമ്മതിച്ചെങ്കിലും വൈദ്യപരിശോധനയില്‍ സ്വർണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി കസ്റ്റംസിന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

