തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിൻ ലഭിച്ചവർ 90 ശതമാനം (90.31) പിന്നിട്ടു. 2,41,20,256 പേര് ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര് രണ്ടാം ഡോസും (37.78 ശതമാനം) എടുത്തു.
ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 വാക്സിന് നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളാണ് ഇതിൽ മുന്നിൽ. വാക്സിൻ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല.
സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകളുടേത് 1,77,51,202 ഡോസും പുരുഷന്മാരുടെത് 1,64,51,576 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 ല്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്കി.
സംസ്ഥാനത്ത് 50,000 ഡോസ് കോവാക്സിന്‍കൂടി ലഭ്യമായി. തിരുവനന്തപുരത്താണ് കോവാക്സിന് ലഭ്യമായത്.

