Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത്...

സം​സ്ഥാ​ന​ത്ത് ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ൻ ന​ൽ​കി​ -ആരോഗ്യ മന്ത്രി

text_fields
bookmark_border
സം​സ്ഥാ​ന​ത്ത് ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ൻ ന​ൽ​കി​ -ആരോഗ്യ മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ൻ ന​ൽ​കി​യ​താ​യി മ​ന്ത്രി വീ​ണ ജോ​ർ​ജ്. ആ​കെ 1,09,61,670 ഡോ​സ് വാ​ക്‌​സി​നാ​ണ് ന​ൽ​കി​യ​ത്. അ​തി​ൽ 87,52,601 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ്​ 22,09,069 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ്​. കൂ​ടു​ത​ൽ ന​ൽ​കി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. 10,08,936 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 2,81,828 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ഉ​ൾ​പ്പെ​ടെ 12,90,764 ഡോ​സ്. കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ​ത്തെ നേ​രി​ടാ​നാ​യി കർമപദ്ധതി തയാറാക്കി വാ​ക്‌​സി​ൻ ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്​. സം​സ്ഥാ​ന​ത്ത്​ ഇ​തു​വ​രെ 1,05,13,620 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. 86,84,680 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​നും 9,44,650 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ൾ​പ്പെ​ടെ ആ​കെ 96,29,330 ഡോ​സ് വാ​ക്‌​സി​ൻ കേ​ന്ദ്രം ന​ൽ​കി. 7,46,710 ഡോ​സ് കോ​വി​ഷീ​ൽ​ഡും1,37,580 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ൾ​പ്പെ​ടെ ആ​കെ 8,84,290 ഡോ​സ് വാ​ക്‌​സി​ൻ സം​സ്ഥാ​നം വാ​ങ്ങി​. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വാ​ക്‌​സി​ൻ ല​ഭിക്കും.

ല​ഭ്യ​ത​ കുറ​ഞ്ഞതിനാൽ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ചാ​ണ് വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​ത്. 40 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്നു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ, അ​നു​ബ​ന്ധ​രോ​ഗ​മു​ള്ള​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ തു​ട​ങ്ങി​യ 18നും 45​നും ഇ​ട​ക്ക്​ പ്രാ​യ​മു​ള്ള 56 വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​കു​ന്ന​വ​െ​ര​യും മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgecovid vaccine
News Summary - More than 25 percent of the states population got first dose of covid vaccine says kerala health minister
Next Story