എനിക്കെതിരെ 200ലേറെ കേസുകൾ, മാസം 10 ദിവസം കോടതിയിൽ, കള്ളക്കേസുകളിൽ 80 ശതമാനവും തള്ളിപ്പോയി -ജാസ്മിൻഷ
text_fieldsകൊച്ചി: തനിക്കും സംഘടനക്കുമെതിരെ പലരും നൽകിയ കേസുകളുമായി ബന്ധപ്പെട്ട് മാസത്തിൽ 10 ദിവസം കോടതി കയറിയിറങ്ങുകയാണെന്ന് തൊഴിൽ ചൂഷണത്തിനെതിരെ നഴ്സുമാരെ സംഘടിപ്പിച്ച് ശ്രദ്ധേയനായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഇൻറർനാഷനൽ പ്രസിഡന്റ് ജാസ്മിൻഷ. ‘2013 മുതൽ 200 ലധികം FIRകൾ എനിക്കെതിരെ ചുമത്തപ്പെട്ടു. നഴ്സുമാരെ കലാപത്തിന് പ്രേരിപ്പിച്ചു, ആക്രമണം നടത്തി, റോഡ് ഉപരോധിച്ചു, പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഡി.വൈ.എസ്.പിയെ വധിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കൂടുതലും. കള്ളക്കേസുകളിൽ കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ട കേസുകളിൽ എല്ലാം ഞങ്ങളെ ഇന്ത്യയിലെ നീതിന്യായ കോടതികൾ കുറ്റവിമുക്തരാക്കി. 80% കേസുകളും തള്ളിപ്പോയി. ഇപ്പോൾ 25ൽ താഴെ കേസുകൾ മാത്രമേ നിലവിലുള്ളൂ. എല്ലാ മാസവും 10 ദിവസം കോടതി വരാന്തകൾ കയറുന്നുണ്ട്, എല്ലാത്തിലും നീതി നടപ്പിലാകുന്നുമുണ്ട്. ഞങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങളും കേസുകളും വലിയ വാർത്തയാകുമെങ്കിലും അത് ചീട്ട് കൊട്ടാരം പോലെ തകർന്നടിയുന്നത് യുഎൻഎ പ്രവർത്തകരല്ലാതെ മറ്റാരും അറിയാറുമില്ല’ -ജാസ്മിൻഷാ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
2011 മുതൽ 2018 വരെ യു.എൻ.എ സംസ്ഥാന പ്രസിഡന്റായിരുന്ന ജാസ്മിൻഷാ, 2024 വരെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നു. തുടർന്ന് ഇന്റർനാഷനൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തീക്ഷ്ണമായ സമരങ്ങൾ നടന്ന 2012, 2013, 2016, 2018, 2019 വർഷങ്ങളിലാണ് സംഘടനക്കെതിരെ ഏറ്റവും കൂടുതൽ അന്വേഷണവും ആരോപണങ്ങളും ഉയർന്നതെന്ന് ജാസ്മിൻഷാ പറയുന്നു. ‘യു.എൻ.എയുടെ അടിവേര് വരെ അന്വേഷിച്ച കാലഘട്ടം. എന്നാൽ, ഞങ്ങളെ ഒന്ന് തൊടാൻ പോലും ആർക്കും സാധിച്ചിട്ടില്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അടിയുറച്ച വിശ്വാസവും അതിലൂന്നി നടക്കുന്ന പ്രവർത്തനവും ഞങ്ങളെ എന്നും ശക്തമാക്കിയിട്ടേയുള്ളൂ’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പ്രസക്തഭാഗം വായിക്കാം:
‘2011 നവംബർ 16ന് യു.എൻ.എ രൂപീകരിക്കുന്നതിന് മുൻപ് ഒരൊറ്റ കേസ് പോലും എന്റെ പേരിലുണ്ടായിരുന്നില്ല. എന്നാൽ ജീവിതം മാറ്റി മറച്ച കാലഘട്ടമാണ് കഴിഞ്ഞ 14 വർഷമായി എന്റെ ജീവിതത്തിൽ ഉണ്ടായത്. ഒരു ശത്രു പോലും ഉണ്ടാകാതിരുന്ന ജീവിതത്തിൽ ശത്രു ആരാണെന്ന് പോലും, അക്രമണം ഏത് വഴിയാണെന്ന് പോലും അറിയാൻ കഴിഞ്ഞെല്ലെങ്കിലും ഒരാളുടെ മുന്നിലും കീഴടങ്ങാൻ ഇത് വരെ തയ്യാറായിട്ടില്ല.
2012ൽ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് സമരം മുതൽ എനിക്കെതിരെ ശത്രുക്കൾ ഉയർത്താത്ത ആരോപണങ്ങൾ ഇല്ല. സംഘടനയെ തകർക്കാൻ കൊട്ടേഷൻ എടുക്കാത്ത ദല്ലാൾമാരോ, മഞ്ഞ പത്രക്കാരോ ഇല്ല. ഒരു നുണ 1000 വട്ടം വിവിധ ശൈലിയിൽ അവതരിപ്പിച്ച് എന്നോടൊപ്പം നിൽക്കുന്നവരെ അടർത്തിമാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടവർ നിരവധി.
2011 - 2018 വരെ കേരളാ സംസ്ഥാന പ്രസിഡന്റ്, 2018-2024 വരെ അഖിലേന്ത്യാ അധ്യക്ഷനായും 2024മുതൽ ഇൻറർനാഷനൽ പ്രസിഡന്റായും യുഎൻഎയെ നയിക്കുന്നു. 2013 മുതൽ എത്രയോ പരാതികൾ യുഎൻഎക്കെതിരെയും എനിക്കെതിരെയും ഉണ്ടായി. 200 ലധികം FIRകൾ എനിക്കെതിരെ ചുമത്തപ്പെട്ടു. നഴ്സുമാരെ കലാപത്തിന് പ്രേരിപ്പിച്ചു, ആക്രമണം നടത്തി, റോഡ് ഉപരോധിച്ചു, പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി, DySP യെ വധിക്കാൻ ശ്രമിച്ചു എന്നിവയായിരുന്നു കൂടുതലും. എന്നാൽ, യു.എൻ.എ നടത്തിയ സമരങ്ങൾ എല്ലാം നേരിന് വേണ്ടിയായിരുന്നു.
കള്ളക്കേസുകളിൽ കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ട കേസുകളിൽ എല്ലാം ഞങ്ങളെ ഇന്ത്യയിലെ നീതിന്യായ കോടതികൾ കുറ്റവിമുക്തരാക്കി. 80% കേസുകളും സ്ക്വാഷ് ചെയ്യപ്പെട്ടു. ഇപ്പോൾ 25ൽ താഴെ കേസുകൾ മാത്രമേ നിലവിലുള്ളൂ. എല്ലാ മാസവും 10 ദിവസം കോടതി വരാന്തകൾ കയറുന്നുണ്ട്, എല്ലാത്തിലും നീതി നടപ്പിലാകുന്നുമുണ്ട്. ഞങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങളും കേസുകളും വലിയ വാർത്തയാകുമെങ്കിലും അത് ചീട്ട് കൊട്ടാരം പോലെ തകർന്നടിയുന്നത് യുഎൻഎ പ്രവർത്തകരല്ലാതെ മറ്റാരും അറിയാറുമില്ല.
2012, 2013, 2016, 2018, 2019 കാലഘട്ടത്തിലാണ് (തീക്ഷ്ണമായ സമരങ്ങൾ നടന്ന കാലഘട്ടം) ഏറ്റവും കൂടുതൽ അന്വേഷണവും ആരോപണങ്ങളും ഉയർന്ന കാലഘട്ടം. യുഎൻഎയുടെ അടിവേര് വരെ അന്വേഷിച്ച കാലഘട്ടം. എന്നാൽ, ഞങ്ങളെ ഒന്ന് തൊടാൻ പോലും ആർക്കും സാധിച്ചിട്ടില്ല. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അടിയുറച്ച വിശ്വാസവും, അതിലൂന്നി നടക്കുന്ന പ്രവർത്തനവും ഞങ്ങളെ എന്നും ശക്തമാക്കിയിട്ടേയുള്ളൂ.
യു.എൻ.എക്കെതിരെയോ എനിക്കെതിരെയോ നിലവിൽ ഒരന്വേഷണവും നടക്കുന്നില്ല എന്ന് മാത്രമല്ല എതിരാളികൾ ഉന്നയിച്ച കേസുകൾ പലതും ഞങ്ങൾക്ക് നീതി ലഭിക്കുകയോ, ട്രയൽ നടക്കുകയോ ചെയ്യുന്നവയാണ്. എന്നിരിക്കെ ശുദ്ധ നുണകൾ വലിയ വിവരമുണ്ട് എന്ന രീതിയിൽ അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവലിനെ ഞാൻ വെല്ലു വിളിക്കുന്നു, 2019ൽ ഞങ്ങൾക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് IPC 420 ചാർജ് ഷീറ്റിൽ ഉണ്ട് എന്ന് കാണിച്ചാൽ ഞാൻ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കാം.
വിചാരണ നടക്കുന്ന കേസിൻ്റെ ചാർജ് ഷീറ്റ് തയ്യാറാക്കുകയാണെന്നും ED അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കത്ത് നൽകി കാത്ത് നിൽക്കുകയാണെന്നും തെളിയിച്ചാൽ യുഎൻഎ പിരിച്ചുവിടാൻ എല്ലാ നേതൃത്വങ്ങളോടും ഞാൻ ആവശ്യപ്പെടാം. ED അന്വേഷണം എനിക്കെതിരെ ആവശ്യപ്പെട്ട് അഡ്വ. ആളൂർ നൽകിയ ഹർജിയെങ്കിലും (ദല്ലാൾ നന്ദകുമാറിന് വേണ്ടി എറണാകുളത്തെ ഒരു മാധ്യമ പ്രവർത്തകൻ നൽകിയ ഹർജി) ഒന്ന് വായിച്ച് നോക്കണം, ആഗോള മാധ്യമ പ്രവർത്തകൻ എന്നവകാശപ്പെടുന്ന മാത്യു സാമുവൽ.
എനിക്കെതിരെ 2012 മുതൽ എതിരാളികൾ ഉയർത്തിയ ഏതെങ്കിലും ഒരാരോപണത്തിന് തെളിവ് ഹാജരാക്കാൻ മാത്യുസാമുവലിനോ, അദ്ദേഹത്തിന് വേണ്ടി നിലകൊള്ളുന്ന ആര് തയ്യാറായാലും ഞാൻ രാജിവെക്കാൻ തയ്യാറാണ്. മറിച്ചാണെങ്കിൽ വിവരക്കേട് വിളിച്ച് പറയുന്ന വാ അടച്ച് വെക്കാൻ തയ്യാറാകുമോ? ഇന്ത്യൻ മേജർ ജനറൽ അലുവാലിയക്ക് അപകീർത്തി കേസിൽ രണ്ടുകോടി കൊടുത്തുവോ? അദ്ദേഹം തെഹൽക്കയും നാരദയും പൂട്ടിക്കെട്ടിച്ചെങ്കിൽ ആ പോരാളിയുടെ പോരാട്ട വീര്യം കാത്ത് സൂക്ഷിക്കുന്ന യുഎൻഎ തന്റെ ഇപ്പോഴത്തെ കച്ചവടം ഉടൻ പൂട്ടിക്കും...’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

