Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫിനാൻസ്...

പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 1200ഓളം സാക്ഷികൾ

text_fields
bookmark_border
പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 1200ഓളം സാക്ഷികൾ
cancel

കോന്നി : പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥ സമർപ്പിച്ച പരാതിയിൽ ആയിരത്തി ഇരുനൂറോളം സാക്ഷികൾ.അതിരുങ്കൽ കിടങ്ങിൽ വീട്ടിൽ ആനിയമ്മ കോശിയാണ്​ പോപുലർ ഫിനാൻസിൽ താൻ നിക്ഷേപിച്ച 25 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന്​ കോന്നി പൊലീസിൽ ആദ്യ പരാതി നൽകിയത്.

തുടർന്ന് ആയിരത്തി ഇരുനൂറോളം പരാതികൾ വന്നു. ആനിയമ്മ സമർപ്പിച്ച പരാതിയെ തുടർന്ന് പിന്നീട് ഇത് സംബന്ധിച്ച് വന്ന കേസുകൾ 1200 സാക്ഷികളായി രജിസ്​റ്റർ ചെയ്യപ്പെട്ടു. പോപുലർ ഉടമയും മക്കളും അറസ്​റ്റിലാകുന്നതുവരെ കോന്നി പൊലീസിൽ 1200 ഓളം പരാതികളാണ് ലഭിച്ചത്‌.

അറസ്​റ്റിന് ശേഷം പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നിക്ഷേപകർ അതാത് പൊലീസ് സ്​റ്റേഷനിൽ പരാതി നൽകുകയും ഇത് ക്രോഡീകരിച്ച് കോന്നി പൊലീസ് അന്വേഷണം നടത്തിവരുകയുമാണ്. പോപുലർ അസ്ഥാന മന്ദിരത്തിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും നടപടി എടുക്കുകയും ചെയ്തെങ്കിലും പോപുലർ മാർജിൻഫ്രീ ഷോപ്പിൽ ഓണ വിപണി സജീവമാണ്.

​നിക്ഷേപ തട്ടിപ്പ്​: സഹായ കേന്ദ്രവുമായി കോൺഗ്രസ്​

പത്തനംതിട്ട: പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് നിയമപരമായതുൾപ്പെടെ സഹായം ലഭ്യമാക്കുന്നതിന് കോൺഗ്രസ്​ രംഗത്ത്​. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറത്തി​െൻറ നേതൃത്വത്തിൽ ഹെൽപ് ലൈൻ ( 9446034830 ) രൂപവത്​കരിച്ചതായി പ്രസിഡൻറ്​ ബാബു ജോർജ് അറിയിച്ചു.

ഹെൽപ്​ലൈനിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ടവർക്ക് കൈമാറുകയും തട്ടിപ്പിന് ഇരയായവർക്ക് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് അംഗങ്ങൾ നിയമോപദേശം ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും. സംസ്ഥാനത്തി​െൻറ വിവിധ സ്ഥലങ്ങളിലും അന്തർ സംസ്ഥാനങ്ങളിലും ശാഖകൾ ഉണ്ടായിരുന്ന പോപുലർ ഫിനാൻസിയേഴ്‌സിലൂടെ ആയിരങ്ങൾ തട്ടിപ്പിനിരയായി പരാതികളുമായി നെട്ടോട്ടമോടുമ്പോൾ കോന്നിയിൽ മാത്രം പരാതികൾ സ്വീകരിച്ചാൽ മതിയെന്ന ഡി.ജി.പിയുടെ സർക്കുലർ പ്രതികളെ സംരക്ഷിക്കുന്നതിനാണെന്ന് ഡി.സി.സി പ്രസിഡൻറ​്​ കുറ്റപ്പെടുത്തി.

പണം നഷ്​ടപ്പെട്ടവർക്ക് അത് തിരികെ ലഭ്യമാക്കുവാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഉടമകളുടെ സ്വത്ത് കണ്ടുകെട്ടണം –രാജു എബ്രഹാം എം.എൽ.എ

റാന്നി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു. മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് ആളുകളില്‍നിന്ന്​ രണ്ടായിരത്തോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഈ സാഹചര്യത്തില്‍ ഇവരുടെയും അനുബന്ധ സ്ഥാപനത്തി​െൻറയും സ്വത്തുക്കള്‍ അടിയന്തരമായി കണ്ടുകെട്ടണമെന്ന് എം.എൽ.എ അഭ്യര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konnipolicePopular Finance scam1200 witnesses
Next Story