Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവംബർ 23ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ –മന്ത്രി ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആവശ്യമുള്ള സ്കൂളുകളിൽ നവംബർ 23ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ എസ്. ജവാദ്, പ്രിൻസിപ്പൽ എം.പി. ഷാജി, ഹെഡ്മിസ്ട്രസ് ജെ.എം. ഫ്രീഡാമേരി തുടങ്ങിയവർ പെങ്കടുത്തു.
Next Story

