കേരളത്തിലേക്ക് വരുന്നവർ കുത്തനെ കൂടി; പരിശോധന പാളുന്നു
text_fieldsതമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടക്കാനെത്തിയവരുടെ തിരക്ക്
കുമളി: ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഇവരുടെ ക്വാറൻറീൻ ഫലപ്രദമാണോയെന്ന പരിശോധനകൾ പാളി.
ഇടുക്കി ഉൾെപ്പടെ വിവിധ ജില്ലകളിലേക്ക് എത്തുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന നിബന്ധന സമ്മതിച്ചാണ് അതിർത്തി കടക്കുന്നതെങ്കിലും ഇത് ഫലപ്രദമാകുന്നിെല്ലന്ന് അധികൃതർ തന്നെ പറയുന്നു. ഏലത്തോട്ടം തൊഴിലാളികൾ, ഉടമകൾ, വ്യാപാരികൾ എന്നിങ്ങനെയാണ് പാസ് വാങ്ങി ആളുകളെത്തുന്നത്.
കഴിഞ്ഞ ആഴ്ചവരെ 100-200 പേരാണ് വന്നിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങളായി വരുന്നവരുടെ എണ്ണം 500-700 വരെയായി ഉയർന്നു. തമിഴ്നാടിന് പുറമെ മധ്യപ്രദേശിൽനിന്നുള്ളവരാണ് ധാരാളമായി എത്തുന്നത്.
അതിർത്തിയിലെ കോവിഡ് ജാഗ്രത കേന്ദ്രത്തിലെത്തി പനി ഇെല്ലന്ന് ഉറപ്പാക്കിയാണ് ഇവരെ കേരളത്തിെൻറ പല ഭാഗത്തേക്കും വിടുന്നത്. ക്വാറൻറീൻ ലംഘിച്ച് ഇവരിൽ മിക്കവരും തോട്ടങ്ങളിൽ ജോലിക്കിറങ്ങുകയും ടൗണുകളിലും വാഹനങ്ങളിലും കയറുന്നതായും പൊലീസ് തന്നെ കണ്ടെത്തിയെങ്കിലും നടപടി സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
രോഗം പടർന്ന പ്രദേശത്തുനിന്ന് കൂട്ടമായെത്തുന്നവരാണ് ഇവരിൽ മിക്കവരും. രോഗലക്ഷണമില്ലാതെ എത്തി പിന്നീട് രോഗം വ്യക്തമായ സംഗതികൾ നിരവധിയുണ്ടായെങ്കിലും അതിർത്തി കടന്നുള്ള ഒഴുക്ക് തടയാൻ അധികൃതർക്ക് കഴിയുന്നില്ല. ഇത് സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

