Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

text_fields
bookmark_border
Guruvayur festival will be flagged off today
cancel

ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേര്‍ക്ക് പ്രവേശനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ പ്രകാരം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം.

തിരക്കില്ലാത്ത സമയങ്ങളില്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. പഴുക്കാമണ്ഡപ ദര്‍ശനത്തിന് നിലവിലെ ഒരു മണിക്കൂര്‍ സമയത്തിന് പകരം ഒന്നരമണിക്കൂറാക്കി വർധിപ്പിച്ചു.

ദര്‍ശനത്തിനുള്ള പാസ് കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭിക്കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദീപാരാധനയ്ക്ക് കൂടുതല്‍ ഭക്തര്‍ക്ക് തൊഴാനുള്ള സൗകര്യമൊരുക്കും. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും നിലവില്‍ ദര്‍ശനത്തിന് അനുമതിയില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More people allowed to visit Guruvayur temple
Next Story