കർണാടകയിലേക്ക് 73 പുതിയ കെ.എസ്.ആർ.ആർ.ടി.സി സർവിസ്; 30 ബസുകൾ മംഗളൂരുവിലേക്ക്
text_fieldsതിരുവനന്തപുരം: കർണാടകയുമായി ഒപ്പുവെച്ച കരാർ പ്രകാരം അനുമതി ലഭിച്ച റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി 73 അന്തർസംസ്ഥാന സർവിസുകൾ പ്രഖ്യാപിച്ചു. 2016ൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും ബസുകളുടെ കുറവുമൂലം സർവിസ് തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡീലക്സ് മുതൽ ഒാർഡിനറി വരെയുള്ള ബസുകളാണ് കർണാടകയിലേക്കുള്ള സർവിസുകൾക്കായി നിശ്ചയിച്ചിട്ടുള്ളത്. ഷെഡ്യൂളുകളിൽ 30 എണ്ണം കാഞ്ഞങ്ങാട് വഴി മംഗളൂരുവിലേക്കുള്ളതാണ്. മൈസൂരു, കൊല്ലൂർ, ആർ.കെ നഗർ, കൊല്ലെഗൽ, വിരാജ്േപട്ട, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവിസുകൾ. മലബാർ മേഖലയിലെ ഡിപ്പോകൾക്കാണ് ബസുകൾ ലഭിച്ചതിൽ കൂടുതൽ. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഡിേപ്പാകളാണ് ഇതിനപവാദം.
സ്പെയർ ബസുകളടക്കം മൂന്ന് ഡീലക്സുകളാണ് ആലപ്പുഴ, പത്തനംതിട്ട ഡിപ്പോകൾക്കുള്ളത്. കോട്ടയത്തിന് രണ്ട് ഡീലക്സും.ബസുകളിൽ കൂടുതലും കാസർകോട്, കാഞ്ഞങ്ങാട്, കോഴിക്കോട് ഡിപ്പോകൾക്കാണ്. രണ്ട് ഫാസ്റ്റ് പാസഞ്ചറുകളും ആറ് ഒാർഡിനറികളും രണ്ട് സ്പെയർ ബസുകളുമടക്കം 10 എണ്ണമാണ് കാസർകോടിനുള്ളത്. ഏഴ് ഒാർഡിനറിയും ഒരു സൂപ്പർ ഫാസ്റ്റും രണ്ട് സ്പെയറുമടക്കം 10 ബസുകൾ കാഞ്ഞങ്ങാടിനുമുണ്ട്. നാല് സൂപ്പർ ഫാസ്റ്റും നാല് ഡീലക്സും രണ്ട് സ്പെയറുമടക്കം 10 ബസുകളാണ് കോഴിക്കോടിനുള്ളത്. കണ്ണൂർ, പാലക്കാട്, വടകര, പയ്യന്നൂർ, തലശ്ശേരി, തൃശൂർ, ഗുരുവായൂർ, പൊന്നാനി, മലപ്പുറം എന്നിവയാണ് അന്തർസംസ്ഥാന സർവിസുകൾ ലഭിച്ച മറ്റ് ഡിപ്പോകൾ. പുതുതായി അനുവദിച്ച 73 ബസുകളിൽ 12 എണ്ണമാണ് സ്പെയർ ബസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
