കൂടുതൽ ജയിലുകൾ സ്ഥാപിക്കാനും ഭക്ഷണ ഉൽപാദനം വ്യാപിപ്പിക്കാനും ജയിൽ കമീഷൻ ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് സെൻട്രൽ ജയിലുകൾ കൂടി സ്ഥാപിക്കാനും പൊലീസിന് സമാനമായി ജയിൽ വകുപ്പിനും നാല് റേഞ്ചുകൾ രൂപവത്കരിക്കാനും സർക്കാർ നിയോഗിച്ച ജയില്‍ പരിഷ്കരണ കമീഷൻ ശിപാർശ ചെയ്തു. സെന്‍ട്രല്‍ ജയിലുകള്‍ തടവുകാരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ ജയിലുകള്‍ക്ക് നിർദേശം. കേരളത്തിലെ വലിയ പട്ടണവും ഹൈകോടതി ആസ്ഥാനവുമായ എറണാകുളത്ത് സെന്‍ട്രല്‍ ജയില്‍ ആവശ്യമാണ്.
കൂടുതല്‍ ഓപണ്‍ ജയിലുകള്‍ സ്ഥാപിക്കണം. ഓരോ പൊലീസ് സബ് ഡിവിഷനിലും ഒരു ജയിലെങ്കിലും സ്ഥാപിക്കണമെന്നും നിർദേശമുള്ള റിപ്പോർട്ട് കമീഷന് ചെയര്മാന് ഡോ. അലക്സാണ്ടര്‍ ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വരുമാനം വർധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും അധിക സാമ്പത്തിക ബാധ്യതയില്ലാതെ ചെയ്യാനാവുന്ന കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ നടപ്പാക്കിയതും പാതിവഴിയില്‍ നില്ക്കുന്നതുമായ ജയില്‍ പരിഷ്കരണ നടപടികളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ജയില്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ നിര്‍മാണം 30 ജയിലുകളില്‍ വ്യാപിപ്പിച്ചാല്‍ 10 കോടി രൂപ അധികവരുമാനം ലഭിക്കും.
ചീമേനി തുറന്ന ജയിലിലെ വെട്ടുകല്ല് ഉൽപാദനം വര്‍ധിപ്പിച്ച് സര്‍ക്കാറിെൻറ ഭവന നിര്‍മാണ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തണം. കല്ല് വെട്ടുന്നവര്‍ക്ക് ഉയര്‍ന്ന കൂലി നിശ്ചയിച്ച് പ്രതിദിനം 3000 കല്ലെങ്കിലും വെട്ടണമെന്നാണ് നിര്‍ദേശം. ഇതിലൂടെ 20 കോടി വരുമാനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
