Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈ മാസത്തെ റേഷൻ വിതരണത്തിന് കൂടുതൽ ദിനങ്ങൾ അനുവദിക്കണം -ജോണി നെല്ലൂർ
text_fieldsbookmark_border
തൃശൂർ: ഈമാസത്തെ റേഷൻ വിതരണത്തിന് കൂടുതൽ ദിനങ്ങൾ അനുവദിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇ-പോസ് മെഷീൻ തകരാർ കാരണം നവംബറിൽ റേഷൻ വിതരണം അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന ക്യാമ്പ് പീച്ചി ദർശന ഓഡിറ്റോറിയത്തിൽ ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സ്വാഗതസംഘം ചെയർമാൻ പി.ഡി. പോൾ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

