സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ശനിയാഴ്ച
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യം ശനിയാഴ്ച അവലോകനയോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹചര്യങ്ങൾക്കനുസരിച്ച് ഉറപ്പായും ഇളവുകൾ ഉണ്ടാകും.
ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി വേണെമന്നതടക്കം നിരവധി ഇളവുകൾക്കുള്ള ആവശ്യങ്ങൾ സർക്കാറിെൻറ മുന്നിലുണ്ട്. ബുധനാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തിയറ്റർ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന.
കേന്ദ്ര നിർദേശം നിലനിൽക്കുന്നതിലാണിത്. ബാറുകളിൽ മദ്യം വിളമ്പുന്നതിന് അനുമതിതേടി ബാറുടമകളും സർക്കാറിനെ സമീപിച്ചിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

