Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരക്ഷാപ്രവർത്തനത്തിന്​...

രക്ഷാപ്രവർത്തനത്തിന്​ കൂടുതൽ സേന വേണം; മുഖ്യമന്ത്രി കേന്ദ്ര സഹായം തേടി

text_fields
bookmark_border
CM-Meeting
cancel

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ സഹായം ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കേന്ദ്രസർക്കാറി​െന സമീപിച്ചു. പ്രധാനമന്ത്രിക്ക്​ പിറകെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയാണ്​ ഫോണിൽ ബന്ധപ്പെട്ടത്​. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോട്​ സംസ്​ഥാന സർക്കാർ ആവശ്യ​െപ്പട്ടിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രാജ് നാഥ് സിങ്​ അറിയിച്ചു.

അതിനിടെ, വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തി. ഇവർ രക്ഷാപ്രവർത്തനത്തിനായി തൃശൂർ ചാലക്കുടിയിലേക്ക് ഉടൻ പുറപ്പെടും. ചാലക്കുടി ഭാഗത്തേക്ക് മൂന്ന്​ ബോട്ടുകളും കൈനൂർ ഭാഗത്തേക്ക്​ രണ്ടു ​േബാട്ടുകളും പുറപ്പെട്ടു കഴിഞ്ഞു. വരന്തരപ്പിള്ളി ഭാഗത്തേക്ക് എൻ.ഡി.ആർ.എഫും തിരിച്ചിട്ടുണ്ട്​. മിലിറ്ററി എൻജിനിയറിങ് ഗ്രൂപ്പ് തൃശൂരിലെക്കെത്തുന്നു​ണ്ടെന്നും അധികൃതർ അറിയിച്ചു. 

അതേസമയം, സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, എം.വി.ജയരാജൻ, വി.എസ്. സെന്തിൽ, രമൺ ശ്രീവാസ്തവ, നേവൽ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsCM meetingRain Havoc
News Summary - More Army fot Rescue Operation, CM Ask Help from Central Govt - Kerala News
Next Story