Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​രാ​ഴ്ച​ക്കി​ടെ...

ഒ​രാ​ഴ്ച​ക്കി​ടെ സം​സ്ഥാ​ന​ത്ത് 2097 സ​മ്പ​ർ​ക്ക​രോ​ഗി​ക​ൾ

text_fields
bookmark_border
covid-kerala-6520.jpg
cancel
camera_altImage: Deccan Herald

തി​രു​വ​ന​ന്ത​പു​രം: ഒ​രാ​ഴ്ച​ക്കി​ടെ സം​സ്ഥാ​ന​ത്ത് സ​മ്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം 2000 ക​വി​ഞ്ഞു. ര​ണ്ട​ര മാ​സ​ത്തി​നി​ടെ സം​സ്​​ഥാ​ന​ത്തെ ആ​െ​ക 3171 സ​മ്പ​ർ​ക്ക​രോ​ഗി​ക​ളി​ൽ 2097 ഉം ​ഇൗ ഏ​ഴു​ദി​വ​സ​ങ്ങ​ളി​ലാ​ണ്. 
സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച അ​തി​രൂ​ക്ഷ​മാ​യ ത​ല​സ്​​ഥാ​ന​ത്ത്​ ഒ​റ്റ ആ​ഴ്​​ച​യി​ൽ രോ​ഗം പ​ക​ർ​ന്ന​ത്​ 794 പേ​ർ​ക്കാ​ണ്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഗു​രു​ത​ര സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണ്. 

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​രി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച കു​റ​വാ​ണെ​ന്ന​താ​യി​രു​ന്നു ആ​ശ്വാ​സ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. 
എ​ന്നാ​ൽ, ഇൗ ​ക​ണ​ക്കു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ ഏ​ഴു​ ദി​വ​സം കൊ​ണ്ട്​ ത​കി​ടം​മ​റി​ഞ്ഞു. 

വ്യാ​ഴാ​ഴ്​​ച മാ​ത്ര​മെ​ടു​ത്താ​ൽ മൊ​ത്തം രോ​ഗി​ക​ളി​ൽ 68.97 ശ​ത​മാ​ന​വും സം​സ്​​ഥാ​ന​ത്തി​നു​ള്ളി​ലെ വ്യാ​പ​ന​മാ​ണ്. 31.03 ശ​ത​മാ​നം മാ​ത്ര​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ മ​ല​യാ​ളി​ക​​ളി​ലെ രോ​ഗ​ബാ​ധി​ത​ർ. 68.97 ശ​ത​മാ​ന​ത്തി​ൽ 66.62 ശ​ത​മാ​ന​വും സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച​യാ​ണ്.​ ശേ​ഷി​ക്കു​ന്ന രോ​ഗ​ബാ​ധ​യാ​ണ്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും ​േക​ന്ദ്ര​സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലും.

ക​ഴി​ഞ്ഞ മാ​സം സ​മ്പ​ർ​ക്ക​രോ​ഗി​ക​ൾ 10 ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്​ 32 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഒ​രാ​ഴ്​​ച​ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ 205 ഉം ​എ​റ​ണാ​കു​ള​ത്ത്​ 257 ഉം ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.  ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളും കൂ​ടു​ക​യാ​ണ്. 

സം​സ്​​ഥാ​ന​ത്ത്​ നി​ല​വി​ൽ 10 വ​ലി​യ കോ​വി​ഡ് ക്ല​സ്​​റ്റ​റു​ക​ളും 74 ചെ​റി​യ ക്ല​സ്​​റ്റ​റു​ക​ളു​മാ​ണു​ള്ള​ത്. ക്ല​സ്​​റ്റ​റു​ക​ൾ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. മ​ര​ണ നി​ര​ക്ക് കു​റ​ച്ചു​നി​ർ​ത്താ​നാ​കു​ന്നു​വെ​ന്ന​താ​ണ് കേ​ര​ള​ത്തി​​െൻറ ഇ​പ്പോ​ഴ​ത്തെ ആ​ശ്വാ​സം. 0.36 ശ​ത​മാ​ന​മാ​ണ്​ കേ​ര​ള​ത്തി​‍​െൻറ മ​ര​ണ​നി​ര​ക്ക്. 

Show Full Article
TAGS:covid 19 kerala news kerala covid 
News Summary - more than 2000 transmitted patients in a week -kerala news
Next Story