Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര അക്രമവും...

സദാചാര അക്രമവും പിടിച്ചുപറിയും: രണ്ടുപേർ പൊലീസ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷ​മീ​ർ    ന​വാ​സ്

കോ​ത​മം​ഗ​ലം: സ​ദാ​ചാ​ര അ​ക്ര​മ​വും പി​ടി​ച്ച് പ​റി​യും ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. മൂ​വാ​റ്റൂ​പു​ഴ പു​ന്ന​മ​റ്റം കോ​ട്ട​ക്കു​ടി ഷ​മീ​ർ (42), മൂ​വാ​റ്റൂ​പു​ഴ മാ​ർ​ക്ക​റ്റ് പ​ള്ള​ത്ത് ക​ട​വി​ൽ ന​വാ​സ് (39) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ടി. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വും പെ​ൺ സു​ഹൃ​ത്തും ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യും യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​ൽ യു​വാ​വി​ന്റെ കാ​ൽ​മു​ട്ടി​ന് പൊ​ട്ട​ലും സാ​ര​മാ​യ പ​രി​ക്കു​ക​ളും സം​ഭ​വി​ച്ചു. യു​വാ​വി​ന്‍റെ പ​ണ​വും യു.​എ.​ഇ ലൈ​സ​ൻ​സ്, എ.​ടി.​എം കാ​ർ​ഡ് അ​ട​ങ്ങി​യ ബാ​ഗ് എ​ന്നി​വ സം​ഘം ത​ട്ടി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ഗും രേ​ഖ​ക​ളും ന​വാ​സി​ന്റെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ ആ​ൽ​ബി​ൻ സ​ണ്ണി, എ.​എ​സ്. റെ​ജി, എ.​എ​സ്.​ഐ എ​സ്. സ​ലി, സി.​പി.​ഒ​മാ​രാ​യ നി​യാ​സ്, ഷെ​ഫീ​ഖ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsExtorting MoneyErnakulam NewsAttack
News Summary - Moral violence and extortion-Two people in police custody
Next Story