Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ ചേർപ്പിലെ...

തൃശൂർ ചേർപ്പിലെ സദാചാരക്കൊലപാതകം: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
തൃശൂർ ചേർപ്പിലെ സദാചാരക്കൊലപാതകം: ഒരാൾ കൂടി പിടിയിൽ
cancel

തൃശൂർ: ചേർപ്പ് ചി​റ​ക്ക​ലി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കോട്ടയം സ്വദേശി ഡിനോൺ ആണ് ഇന്ന് പിടിയിലായത്. രണ്ടു ദിവസം മുമ്പ് ചി​റ​ക്ക​ൽ കൊ​ട​ക്കാ​ട്ടി​ൽ അ​രു​ൺ, ചി​റ​ക്ക​ൽ സ്വ​ദേ​ശി അ​മീ​ർ, കാ​ട്ടൂ​ർ പൊ​ഞ്ഞ​നം സ്വ​ദേ​ശി കു​റു​മ​ത്ത് നി​ര​ഞ്ജ​ൻ, കോ​ട്ടം സ്വ​ദേ​ശി സു​ഹൈ​ൽ എ​ന്നി​വ​രെ പി​ടി​കൂ​ടി​യിരുന്നു. ഇതിൽ മൂന്നുപേർ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നാണ് പിടിയിലായത്.

ഫെ​ബ്രു​വ​രി 18നാ​ണ് ചി​റ​യ്ക്ക​ൽ കോ​ട്ടം തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ട്ടം​ഗ സം​ഘം കോ​ട്ടം മ​മ്മ​സ്ര​യി​ല​ത്ത് സ​ഹ​റി​നെ ക്രൂരമായി മ​ർ​ദിക്കുകയായിരുന്നു. രാ​ത്രി വ​നി​ത സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു യുവാവിനെ മർദിച്ചത്.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. പി​റ്റേ​ന്നു​ത​ന്നെ പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തെ​ങ്കി​ലും സ​ഹ​റി​ൽ​നി​ന്ന് ശ​രി​യാ​യ മൊ​ഴി ല​ഭി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെയ്തില്ല. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടും പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര​ട​ക്കം 10 പേ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു​പേ​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​ന്നാ​ഴ്ച പി​ന്നി​ട്ട ശേ​ഷ​മാ​ണ് പ്ര​തി​ക​ളാ​യ രാ​ഹു​ൽ, കോ​ട്ട ക​രി​ക്കി​ൻ​ത​റ വി​ഷ്ണു, മ​ച്ചി​ങ്ങ​ൽ ടി​നോ, മ​ച്ചി​ങ്ങ​ൽ അ​ഭി​ലാ​ഷ്, കൊ​ട​ക്കാ​ട്ടി​ൽ വി​ജി​ത്ത്, കൊ​ട​ക്കാ​ട്ടി​ൽ അ​രു​ൺ, എ​ട്ടു​മ​ന കാ​ര​ണ​യി​ൽ ജി​ഞ്ചു ജ​യ​ൻ, ചി​റ​ക്ക​ൽ അ​മീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moral policingMurder Cases
News Summary - moral policing murder in Thrissur Cherp: One more arrested
Next Story