Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം; മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
കൊല്ലത്ത് ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം; മൂന്ന് പേർ അറസ്റ്റിൽ
cancel

കൊല്ലം: കാറിൽ യാത്രചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘമാണ് കൊല്ലം കാവനാട്ട് വെച്ച് ദമ്പതികളെ ആക്രമിച്ചത്. സംഭവത്തിൽ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് സംഭവം. ദമ്പതികളും രണ്ട് സുഹൃത്തുക്കളുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. യാത്രാമധ്യേ കാർ തകരാറിലായിരുന്നു. ഇതിനിടെയാണ് അഞ്ചംഗ സംഘം സ്ഥലത്തെത്തി സദാചാര ഗുണ്ടായിസം കാട്ടിയത്. ഇവർ മദ്യപിച്ചിരുന്നതായി പരാതിക്കാർ പറഞ്ഞു.

തങ്ങളെ സംഘം മർദിച്ചതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ഓട്ടോഡ്രൈവർമാരാണ് പൊലീസിൽ വിവരമറിയിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - moral policing in kollam
Next Story