Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്​കനെ വിവസ്​ത്രനാക്കി​ കെട്ടിയിട്ട്​ മർദനം: അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
മധ്യവയസ്​കനെ വിവസ്​ത്രനാക്കി​ കെട്ടിയിട്ട്​ മർദനം: അഞ്ചുപേർ അറസ്​റ്റിൽ
cancel

കൊടുങ്ങല്ലൂര്‍: അഴീക്കോട് മേനോന്‍ ബസാറില്‍ മധ്യവയസ്കനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. അഴീക്കോട് സ്വദേശികളായ മേനോന്‍ ബസാര്‍ വട്ടപറമ്പില്‍ സുരേഷ് ബാബു (55), പേ ബസാര്‍ തേവരത്ത് സിയാദ് എന്ന പൊക്കന്‍ സിയാദ് (30), മേനോന്‍ ബസാര്‍ കോന്നത്ത് സായ്കുമാര്‍ എന്ന സായി (26), മേനോന്‍ ബസാര്‍ കംബ്ളിക്കല്‍ മഹേഷ് എന്ന ചിക്കു (27), മേനോന്‍ ബസാര്‍ തേര്‍പുരക്കല്‍ മിഖില്‍ എന്ന കറമ്പന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 14ന് രാത്രി 10.30നാണ് കേസിനാസ്പദ സംഭവം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ സലാം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ്. സുരേഷ് ബാബു വിളിച്ചുകൊണ്ടുപോയി മറ്റുള്ളവരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് സലാം പൊലീസിന് നല്‍കിയ മൊഴി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഘം ചേരല്‍, ഭവനഭേദനം, കൊലപാതകശ്രമം, ഐ.ടി ആക്ട്, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അന്വേഷണത്തിനിടെ ഒളിവില്‍ പോയ പ്രതികള്‍ കോഴിക്കോട്, പഴയന്നൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍െറ മേല്‍നോട്ടത്തില്‍ സി.ഐ എം.കെ. സുരേഷ് കുമാര്‍, കൊടുങ്ങല്ലൂര്‍ എസ്.ഐ ഇ.ആര്‍. ബൈജു, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ അഷറഫ്, എ.എസ്.ഐ പി.ജെ. ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒമാരായ സുനില്‍ കുമാര്‍, ജോസഫ്, എം.എന്‍. സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - moral policing in kodugallur: arrest 5 suspected
Next Story