Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര ഗുണ്ടായിസം;...

സദാചാര ഗുണ്ടായിസം; നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കി

text_fields
bookmark_border
suicide-akshara
cancel

നെയ്യാറ്റിൻകര: സദാചാര ഗുണ്ടായിസത്തെ തുടർന്ന്​ വീട്ടമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷര (38) ആണ് വീട്ടിനുള്ളിൽ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്​തത്.

വ്യാഴാഴ്ച രാത്രി എട്ട്​ മണിക്ക്​ ഭർത്താവിനെ തേടി വന്ന കൂട്ടുകാരനെ ചിലർ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിക്കുകയും അക്ഷരയുമായി അവിഹിത ബന്ധമെന്ന് ആരോപിച്ച്​ അധിക്ഷേപിക്കുകയും ചെയ്​തതാണ് ആത്മഹത്യക്ക് കാരണം.

കൈ ഞരമ്പ് അറുത്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച അക്ഷര വെള്ളിയാഴ്ച മെഡിക്കൽ കോളജിൽ വച്ച് മരിക്കുകയായിരുന്നു.

യുവാവിനെ തടഞ്ഞുനിർത്തിയവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Show Full Article
TAGS:Moral Police suicide 
News Summary - moral policing; house wife commit suicide
Next Story