Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം: രണ്ടു പേർ പിടിയിൽ

text_fields
bookmark_border
kollam ayoor moral policing arrest
cancel

കൊല്ലം: സുഹൃത്തിന്റെ ജന്മദിന വിരുന്നിൽ പങ്കെടുക്കാനെത്തിയ കോളജ് വിദ്യാർഥികളുടെ സംഘത്തിനുനേരെ സദാചാര ഗുണ്ടാ ആക്രമണം. കൊല്ലം ആയൂരിലാണ് സംഭവം. പരാതിയിൽ ആയൂർ സ്വദേശികളായ അൻവർ സാദത്ത്, ബൈജു എന്നിവരെ ചടയമംഗലം പൊലീസ് പിടികൂടി.

ജന്മദിന വിരുന്നിൽ പങ്കെടുത്ത ശേഷം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന മൂന്നു പേർ വിദ്യാർഥികളെ അസഭ്യം പറഞ്ഞ് സമീപിച്ചു. തുടർന്ന് ആൺകുട്ടികളെ വടികൊണ്ട് മർദിക്കുകയും വിദ്യാർഥിനികളെ തള്ളിയിടുകയും ചെയ്തു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പിന്നീടാണ് രണ്ടു പേരെ പൊലീസ് പിടികൂടിയത്. ഒരാളെ പിടികൂടാനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - moral policing attack on students at Kollam ayoor: Two arrested
Next Story