പെൺകുട്ടിയെ ബൈക്കിൽ കയറ്റിയതിന് സാദാചാര പൊലീസ് മർദനം; ആറുപേർക്കെതിരെ കേസ്
text_fieldsഅടിമാലി: സദാചാര പൊലീസ് ചമഞ്ഞുള്ള മർദനത്തെ തുടർന്ന് വിദ്യാർഥി വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്ത ിൽ കുരിശുപാറ സ്വദേശികളായ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. മംഗലത്ത് വിനീത്, പുത്തൻകുടി നോബിൾ, കോട്ടപ്പാ റ മനു, ആനൂപ്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസ്. ഇവരെ പിടികൂടാൻ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
അയൽക്കാരിയായ പെൺകുട്ടിയെ വീട്ടിലെത്തിക്കാൻ ബൈക്കിൽ കയറ്റിയതിന് വാഹനം തടഞ്ഞുനിർത്തി 18കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെയും വിദ്യാർഥിയെയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് ഇരുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പ്രശ്നങ്ങളില്ലെന്നുകണ്ട് ബന്ധുക്കളുമായി ചർച്ചചെയ്ത് കേസെടുക്കാതെ പറഞ്ഞുവിട്ടു.
എന്നാൽ, ക്രൂര മർദനത്തിൽ തളർന്ന വിദ്യാർഥി ആശുപത്രിയിൽ പോകാൻ തയാറായില്ല. വീട്ടിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വിഷം കഴിക്കുകയായിരുന്നു. മർദനമേറ്റതും നാണക്കേടുമാണ് വിഷംകഴിക്കാൻ കാരണം. നില വഷളായതിനാൽ വിദ്യാർഥിയെ അടിമാലി താലൂക്ക് ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
