Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര ഗുണ്ടായിസം:...

സദാചാര ഗുണ്ടായിസം: മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
സദാചാര ഗുണ്ടായിസം: മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു
cancel

കോ​ട്ട​ക്ക​ൽ: സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച യു​വാ​വ് മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം വി​വാ​ദ​മാ​യി. കു​റ്റി​പ്പാ​ല സ്വ​ദേ​ശി പൂ​ഴി​ത്ത​റ മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സാ​ജി​ദി​നെ​യാ​ണ് (23) വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ​ 28ന് ​പു​ല​ർ​ച്ച ഒ​രു​മ​ണി​യോ​ടെ എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി​യി​ൽ അ​സ​മ​യ​ത്ത് ക​ണ്ടെ​ന്നാ​രോ​പി​ച്ച് സാജിദിനെ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ശ​ബ്​​ദ സ​ന്ദേ​ശ​ത്തോ​ടെ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് സാ​ജി​ദി​നെ​ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പു​ല​ർ​ച്ച അ​ഞ്ചോ​ടെ സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. 29ന് ​രാ​വി​ലെ 11ന് ​പ​രാ​തി​യി​ല്ലെ​ന്ന ഇ​രു​കൂ​ട്ട​രു​ടെ​യും ഉ​റ​പ്പി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. വൈ​കീ​ട്ട്​ ആ​റോ​ടെ പി​താ​വ് മു​സ്ത​ഫ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. അ​പ്പോ​ഴാ​ണ്​ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത് യു​വാ​വി​​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​നി ജീ​വി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന്​ കൂ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. സാ​ജി​ദ്​​ എ​ഴു​തി​വെ​ച്ച കു​റി​പ്പ്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. രാ​ത്രി പ​രി​ശോ​ധ​ന സ​മ​യ​ത്ത് ദേ​ഹ​ത്ത് കെ​ട്ടോ, പ​രി​ക്കോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ർ​ദി​ച്ച​വ​രെ​ കു​റി​ച്ച്​ പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക്ലാ​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു. സാ​ജി​ദ്​ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. മാ​താ​വ്​: പ​രേ​ത​യാ​യ മ​റി​യാ​മു. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, ഷാ​ജി​ദ, ഹ​ഫ്സ​ത്ത്, സു​ഹ്റാ​ബി, റം​ല​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottakkalMoral Policemalayalam newskuttippalaMalappuram News
News Summary - moral police: youth suicide in malappuram- kerala news
Next Story