യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ: നാലുപേർ ഒളിവിൽ
text_fieldsപെരിന്തല്‍മണ്ണ: പരിചയക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ യു വാവിനെ മർദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വധശ്രമമടക്കം വിവിധ വകുപ്പുകളി ൽ ആറുപേർക്കെതിരെ കേസെടുത്തു. പെരിന്തൽമണ്ണ വലമ്പൂർ കലമ്പറമ്പിൽ ഹമീദ് (35), മുഹ്സിന (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുഹ്സിനക്കെതിരെ പ്രേരണാകുറ്റമാണുള്ളത്. ആറംഗസംഘത്തിലെ നാലുപേർ ഒളിവിലാണ്. പരിക്കേറ്റ പെരിന്തല്‍മണ്ണ പാതായ്ക്കര ചുണ്ടമ്പറ്റ നാഷിദ് അലി (20) ചികിത്സയിലാണ്. പെണ്‍കുട്ടി വിളിച്ചിട്ടാണ് ബൈക്കില്‍ വീട്ടിലെത്തിയതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി.
നേരേത്ത ഇവർ തമ്മിൽ സൗഹൃദത്തിലായിരുന്നു. മടങ്ങാന്‍ നോക്കുമ്പോള്‍ ബൈക്ക് കണ്ടില്ല. ഇതന്വേഷിക്കുന്നതിനിടെ സ്ഥലത്തെത്തിയ സംഘം മര്‍ദിച്ച് അവശനാക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
