തൃശൂരിലെ സദാചാര കൊല: പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം
text_fieldsഅന്തിക്കാട്: ചിറക്കലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹാറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തുടർന്നുവെന്നും പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു.
ആൾക്കൂട്ട മർദനം നടന്ന് ഒരാഴ്ച പ്രതികൾ നാട്ടിൽ ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു.
‘ഞങ്ങൾതന്നെ പ്രതികളെ പിടിച്ചു കൊടുക്കണമായിരുന്നെങ്കിൽ പൊലീസ് എന്തിന്?’. സംഭവം കഴിഞ്ഞ് നാലഞ്ചുദിവസം പ്രതികൾ നാട്ടിലുണ്ടായിരുന്നു. കുടുംബം കേസിനോട് സഹകരിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. മകനെപ്പോലെ കരുതിയിരുന്നവരാണ് കൊലയാളികളെന്ന് സഹാറിന്റെ ഉമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

