പത്തനംതിട്ട വാഴക്കുന്നത്ത് വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; വീഡിയോ
text_fieldsപത്തനംതിട്ട: ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്ന് പാലത്തിന്റെ മുകളിൽ ഇരുന്ന വിദ്യാർഥികൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം എന്ന് പരാതി. കോഴഞ്ചേരി കോജിലെ വിദ്യാർഥികളെയാണ് കാറിൽ എത്തിയ സംഘം മർദ്ദിച്ചത്. ആറന്മുള പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച്ച ഉച്ചക്കുശേഷം വാഴക്കുന്നം പാലത്തിൽ ഇരുന്ന വിദ്യാർഥികളെ ആക്രമിച്ചെന്നാണ് പരാതി. കോഴഞ്ചേരി കോളജിലെ വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. ഈ സമയം അതുവഴി കടന്നുപോയ കാറിൽ ഉണ്ടായിരുന്നവർ വിദ്യാർഥികളെ അസഭ്യം പറഞ്ഞതായും മർദ്ദിച്ചതായുമാണ് പരാതി. എന്തിനാണ് പാലത്തിൽ നിൽക്കുന്നത് എന്നും പെൺകുട്ടികളുമായി എന്തിനിവിടെ നിന്നു എന്നും ചോദിച്ചാണ് മർദ്ദിച്ചതെന്നും വിദ്യാർഥികൾ പരാതിയിൽ പറയുന്നു.
പെൺകുട്ടികളെ അടക്കം കാറിൽ ഉണ്ടായിരുന്ന സ്ത്രീ അസഭ്യം പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. മർദ്ദനമേറ്റ വിദ്യാർഥികൾ വീഡിയോ ദൃശ്യം സഹിതം ആറന്മുള പൊലീസിൽ പരാതിയും നൽകി. അന്വേഷണം ആരംഭിച്ചതായി ആറന്മുള പൊലീസ് അറിയിച്ചു