മൂവാറ്റുപുഴയിൽ കാർ കടയിലേക്ക് പാഞ്ഞുകയറി; യുവനടൻ ഉൾപ്പടെ മൂന്ന് മരണം
text_fieldsമൂവാറ്റുപുഴ: മേക്കടമ്പിൽ കാറ് കടയിലേക്ക് പാഞ്ഞുകയറി മൂന്നു മരണം. നാലു പേർക്ക് പരിക്കേറ്റു. അശ്വിൻ ജോയ് (29), മേക്കടമ്പ് സ്വദേശികളായ നിധിൻ (35) ബേസിൽ (30) എന്നിവരാണ് മരിച്ചത്. പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. ലിതീഷ് (30), സാഗർ (19), അന്തർ സംസ്ഥാനക്കാരായ റമോൺ ശൈഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 9.15 ഓടെ കൊച്ചി-മധുര ദേശീയപാതയിൽ വെച്ചാണ് അപകടം. മേക്കടമ്പ് പള്ളിത്താഴത്ത് കൊങ്ങണത്തിൽ ജോയിയുടെ കെട്ടിടങ്ങളിലേക്കാണ് കാറ് പാഞ്ഞുകയറിയത്. കോലഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറ് നിയന്ത്രണം വിട്ട് കടയിലേക്കും തൊട്ടു ചേർന്ന് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു.
കെട്ടിടത്തിലുണ്ടായിരുന്ന നാല് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ അഘാതത്തിൽ കാർ പൂർണമായി തകർന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോലഞ്ചേരി ആശുപത്രിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.