മൂർക്കനാട് ബാങ്ക്: വായ്‌പ തട്ടിപ്പിന്റെ നേർച്ചിത്രം വ്യക്തമാക്കി സഹകരണ വകുപ്പ് റിപ്പോർട്ട്
text_fieldsപെരിന്തൽമണ്ണ: മൂർക്കനാട് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിൽ സെക്രട്ടറി എം.കെ. ഉമറുദ്ദീന് പുറമെ മറ്റുജീവനക്കാരുടെ വീഴ്ചകളും അക്കമിമിട്ട് നിരത്തി സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ കാഷ്യറുടെ പാസ്വേർഡ് ഉപയോഗിച്ച് ജീവനക്കാരനെകൊണ്ട് ട്രാൻസ്ഫർ എൻട്രി നടത്തി തുക വരവുവെപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് സെക്രട്ടറിയുടെ നിർദേശാനുസരണമായിരുന്നു.
എസ്.ബി 4768 അക്കൗണ്ടിലെ 30 ലക്ഷം രൂപ പിൻവലിച്ച് സ്ഥിരം നിക്ഷേപ വായ്പകളിലേക്ക് ട്രാൻസ്ഫറായി വരവുവെക്കുകയായിരുന്നു. അക്കൗണ്ട് ഉടമ അറിയാതെയാണിത് ചെയ്തത്. തട്ടിപ്പിനുപയോഗിച്ച് 23 നിക്ഷേപ വായ്പഫയലുകളും അപേക്ഷകളും ഒപ്പിട്ട് നൽകിയ സ്ഥിരം നിക്ഷേപ വായ്പ അപേക്ഷകളും രസീതുകളും ബാങ്കിലില്ല. പ്യൂണിനെകൊണ്ടാണ് ക്ലറിക്കൽ ലെവലിനു മുകളിലുള്ളവരുടെ ജോലികൾ വരെ ചെയ്യിപ്പിച്ചത്.
നേരേത്ത കണ്ടെത്തിയതുപോലെ കാഷ്യറുടെ അക്കൗണ്ടിൽ പ്യൂൺ പാസ്വേർഡ് ഉപയോഗിച്ച് കയറി വിവിധ അക്കൗണ്ടുകളിൽനിന്ന് വ്യാജ പേമെന്റ് ഇട്ടതായാണ് റിപ്പോർട്ടിലെ മറ്റൊരു വിവരം. വ്യത്യാസമുള്ള തുക 18.76 ലക്ഷം സെക്രട്ടറിയുടെ പേരിൽ സസ്പെൻസിൽ വെച്ചു. രേഖകളും ഫയയലുകളും പരിശോധിച്ച് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിൽനിന്ന് തട്ടിപ്പിന്റെ പൂർണരൂപം ബോധ്യപ്പെട്ടതായി സഹകരണ ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ക്ലോസ് ചെയ്ത നിക്ഷേപ വായ്പ ഫയലുകൾ ബാങ്കിൽ സൂക്ഷിച്ചിട്ടില്ല.
േമയ് 12, 16 ദിവസങ്ങളിലായാണ് ബാങ്കിൽ പരിശോധന നടത്തിയത്. േമയ് 12ലെ 22 വായ്പകളുടെ 66,06000 രൂപയും േമയ് 16ലെ 17 വായ്പകളുടെ 46,47,000 രൂപയുംകൂടി 1,12,53,000 രൂപക്കുള്ളതാണ് വായ്പ തട്ടിപ്പെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കി. തട്ടിപ്പ് സംബന്ധിച്ച് മറ്റുജീവനക്കാർ ഒന്നുമറിയില്ലെന്നാണ് നൽകിയ മൊഴി. ഇത് സെക്രട്ടറിയെ സംരക്ഷിക്കാനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മലപ്പുറം ജോയന്റ് രജിസ്ട്രാർക്കും കൊളത്തൂർ പൊലീസിനും നൽകിയിട്ടുണ്ട്. തുടർന്നാണ് വ്യാഴാഴ്ച സെക്രട്ടറി എം.കെ. ഉമറുദ്ദീനെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

