മൂലമ്പിള്ളി: വികസനത്തിന്റെ ഇരകൾക്ക് ഈ ബജറ്റിലും ഒന്നുമില്ലെന്ന് പ്രഫ. കെ. അരവിന്ദാക്ഷൻ
text_fieldsകൊച്ചി: പാക്കേജിന്റെ ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കുന്നതു വരെ പ്രക്ഷോഭം തുടരണമെന്ന് സാമ്പത്തിക വിദഗ്ധൻ പ്രഫ. കെ. അരവിന്ദാക്ഷൻ. കുടിയൊഴിപ്പിക്കലിന്റെ പതിനാറാം വാർഷികം ഓർമ്മപ്പെടുത്തിക്കൊണ്ട് ക്രമീകരിച്ച കൂട്ടായ്മ മൂലമ്പിള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ബജറ്റിലും വികസനത്തിനുവേണ്ടി ഒഴിപ്പിക്കപ്പെട്ടവർക്ക് യാതൊരു പരിഗണനയും നൽകിയിട്ടില്ലെന്നും കെ. അരവിന്ദാക്ഷൻ പറഞ്ഞു.
വികസനത്തിനുവേണ്ടി വഴിമാറി കൊടുക്കുന്നവരുടെ പുനരധിവാസം സർക്കാരിൻറെ ഉത്തരവാദിത്തമാണെന്ന് സി.ആർ നിലകണ്ഠൻ വിശദീകരിച്ചു. ജനാധിപത്യ സംവിധാനത്തിന് തീര കളങ്കമാണ് പുനരധിവാസ പാക്കേജ് പരാജയപ്പെടുന്ന യിലൂടെ സംഭവിക്കുന്നത് എന്ന് ഓഡിയോ സന്ദേശത്തിലൂടെ വി.എം സുധീരൻ അഭിപ്രായപ്പെട്ടു.
മൂലംപള്ളി പുനരധിവാസ പാക്കേജിന്റെ ആനുകൂല്യങ്ങൾ നേടി എടുക്കുന്നതിൽ പൊതുസമൂഹത്തിന്റെ പിന്തുണയും സഹായവും പ്രോത്സാഹനവും സ്വാഭാവികമായി ഉണ്ടാകും. അതുകൊണ്ടു തന്നെ പാക്കേജ് പൂർണമായും നടപ്പിലാക്കും വരെ ജാഗ്രത തുടരണമെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത് ഓഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.പി വിൽസൺ, അഡ്വ. ഷെറി തോമസ്, കെ രജികുമാർ, കുരുവിള മാത്യൂസ്, എലൂർ ഗോപിനാഥ്, മേരി ഫ്രാൻസിസ് , മൈക്കിൾ കോതാട് , ലൈജു മുളവുകാട്, ആഗ്നസ് ആൻറണി, കെ.പി സാൽവിൻ തുടങ്ങിയവർ സംസാരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പ്രശ്നങ്ങൾ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളുടെ ശ്രദ്ധയിൽപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

