Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂലമറ്റത്ത്​ വീണ്ടും...

മൂലമറ്റത്ത്​ വീണ്ടും പൊട്ടിത്തെറി; വൈദ്യുതി ഉൽപാദനം നിർത്തി

text_fields
bookmark_border
moolamattam-power-station
cancel

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും തകരാർ. ആറാം നമ്പർ ജനറേറ്ററി​​​െൻറ പാ നലിൽ തീ ആളി പൊട്ടിത്തെറിച്ചു. ശനിയാഴ്​ച ഉച്ചക്കുണ്ടായ അപകടത്തെ തുടർന്ന് നിലയത്തി​​​െൻറ പ്രവർത്തനം നിലച്ചു.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 11 ദിവസം മുമ്പും മൂലമറ്റത്ത ് ജനറേറ്റർ പൊട്ടിത്തെറിച്ചിരുന്നു. അന്ന്​ രണ്ടാം നമ്പർ ജനറേറ്ററാണ് തകരാറിലായത്​. ഇത് സജ്ജമാകാൻ ഒരു മാസമെങ്കിലുമെടുക്കും. അതിനിടെയാണ്​ ശനിയാഴ്​ച ഉച്ചക്ക്​ ആറാമത്തെ ജനറേറ്ററും തകരാറിലായിരിക്കുന്നത്​. ഒന്നാം നമ്പർ ജനറേറ്റർ ​നേരത്തേതന്നെ നവീകരണത്തിലാണ്.

130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിലുള്ളത്​. രാത്രി 7.45ഒാടെ മൂന്നും നാലും ജനറേറ്ററുകളിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. അഞ്ചാം നമ്പർ ജനറേറ്ററിൽക്കൂടി വൈദ്യുതി ഉൽപാദനം തുടങ്ങാൻ​ ശ്രമം തുടരുകയാണ്​.

രണ്ടാമത്തെ ജനറേറ്ററി​​െൻറ എക്‌സ്​​െറ്റൻഷൻ ട്രാൻസ്‌ഫോർമർ കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്​ രാത്രിയായിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വൈദ്യുതി ഉൽപാദനം നടക്കുന്നതിനിടെയാണ്​ പൊട്ടിത്തെറിയുണ്ടായത്‌. വയറുകളും മറ്റും കത്തി നിലയത്തിൽ പുക നിറഞ്ഞതോടെ മറ്റ്​ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ച്‌ ജീവനക്കാരെ സുരക്ഷിതമേഖലയിലേക്ക്‌ മാറ്റുകയായിരുന്നു.

രണ്ടു ജീവനക്കാരെ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്​ച ഇത്തരം പ്രശ്​നങ്ങളൊന്നുമുണ്ടായില്ലെന്ന്​ അധികൃതർ പറഞ്ഞു. മൂന്ന്​ ജനറേറ്റർ തകരാറിലാ​യതോടെ 390 മെഗാവാട്ട്​ വൈദ്യുതിയുടെ കുറവാണുണ്ടായത്​. ആകെ ശേഷി 780 മെഗാവാട്ടാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmoolamattam powerstationKSEB
News Summary - moolamattam powerstation blast -kerala news
Next Story