Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി പ്രതിസന്ധി; മൂലമറ്റം നിലയം പൂർണ ശേഷിയിലേക്ക്

text_fields
bookmark_border
സം​സ്ഥാ​ന​ത്തി​ന് 130 മെ​ഗാ​വാ​ട്ട് അ​ധി​ക വൈ​ദ്യു​തി
വൈദ്യുതി പ്രതിസന്ധി; മൂലമറ്റം നിലയം പൂർണ ശേഷിയിലേക്ക്
cancel

മൂ​ല​മ​റ്റം (ഇ​ടു​ക്കി): സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ആ​റ് ജ​ന​റേ​റ്റ​റു​ക​ളും വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കും. ആ​റാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്റെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് നി​ല​യം പൂ​ർ​ണ ശേ​ഷി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന് പ്ര​തി​ദി​നം 130 മെ​ഗാ​വാ​ട്ട് അ​ധി​ക വൈ​ദ്യു​തി ല​ഭ്യ​മാ​കും.ക​ഴി​ഞ്ഞ ദി​വ​സം കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​യി​ലു​ള്ള ജ​ന​റേ​റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​നി​ച്ച​ത്.

ജൂ​ൺ മു​ത​ൽ ഓ​രോ മാ​സ​വും ഓ​രോ ജ​ന​റേ​റ്റ​ർ വീ​ത​മാ​ണ് വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​തു​വ​രെ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ബാ​ക്കി മൂ​ന്നെ​ണ്ണ​ത്തി​ന്റേ​ത് സ​മ​യ​ക്ര​മ​ത്തി​ൽ ന​ട​ത്തും. എ​ന്നാ​ൽ, നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ച് ആ​റ് ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ഴ​ക്കാ​ല​ത്ത് ജ​ല​ല​ഭ്യ​ത വ​ർ​ധി​ക്കു​ക​യും സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല​മ​റ്റം നി​ല​യ​ത്തി​ന്റെ പ​ര​മാ​വ​ധി ഉ​ൽ​പാ​ദ​ന​ശേ​ഷി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ സ​മാ​ന​മാ​യി വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ക്ര​മീ​ക​രി​ച്ച് ആ​റ് ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു. ആ​റ് ജ​ന​റേ​റ്റ​റു​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ നി​ല​യ​ത്തി​ലെ ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കു​ക​യും നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moolamattam Power Station to Run at Full Capacity to Ease Power Crisis
Next Story