Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടി: അന്വേഷണം വന്നേക്കും; നിർണ്ണായക കൂടിക്കാഴ്​ച ചൊവ്വാഴ്ച

text_fields
bookmark_border
മാസപ്പടി: അന്വേഷണം വന്നേക്കും; നിർണ്ണായക കൂടിക്കാഴ്​ച ചൊവ്വാഴ്ച
cancel

തി​രു​വ​ന​ന്ത​പു​രം: സി.​എം.​ആ​ർ.​എ​ൽ-​എ​ക്സാ​ലോ​ജി​ക്​ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ണ​റാ​യി വി​ജ​യ​ൻ കൈ​ക്കൂ​ലി കൈ​പ്പ​റ്റി​യെ​ന്ന ഇ.​ഡി ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​കാ​മെ​ന്ന്​ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​ന്​ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ​ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​മോ അ​​ല്ലെ​ങ്കി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മോ ന​ട​ത്താ​മെ​ന്നാ​ണ്​ എ.​ജി​യി​ൽ നി​ന്നു​ള്ള നി​യ​മോ​പ​ദേ​ശം. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി മു​ൻ​നി​ർ​ത്തി ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​നാ​ണ്​ സാ​ധ്യ​ത. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ രാ​ഷ്ട്രീ​യ വേ​ട്ട​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ കൂ​ടി നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​കും സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്​ പ​ച്ച​ക്കൊ​ടി ന​ൽ​കു​ക.

അ​തേ​സ​മ​യം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് പോ​ലും നീ​ങ്ങു​ന്ന​ത്​ രാ​ഷ്ട്രീ​യാ​യു​ധ​മാ​ക്കാ​ണ്​ സി.​പി.​എം തീ​രു​മാ​നം. സ​ർ​ക്കാ​റി​ൽ നി​ന്ന്​ അ​ന്വേ​ഷ​ണ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന പ​ക്ഷം സം​സ്ഥാ​ന വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ്​ സി.​പി.​എം ആ​ലോ​ച​ന. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മാ​ണ്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് യു.​ഡി.​എ​ഫ്​ വി​ശ​ദീ​ക​ര​ണം.

ഒ​പ്പം ഇ​ട​തു​ഭ​ര​ണ​കാ​ല​ത്ത്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ കൈ​​ക്കൊ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും ഒ​പ്പം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ക​ത്തെ​ഴു​തി​യ​തി​ന്‍റെ​യു​മ​ട​ക്കം വി​വ​ര​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​കും പ്ര​തി​രോ​ധം. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​യും ചൊ​വ്വാ​ഴ്ച​ത്തെ കൂ​ടി​ക്കാ​ഴ്ച​ക്ക്​ ശേ​ഷം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ ക​ട​ക്കാ​നാ​ണ് സാ​ധ്യ​ത.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 25 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് ആ​ണ് ഇ.​ഡി സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ കൈ​മാ​റി​യ​ത്. ഇ​തി​ലെ വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​ക്ക്​ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ഇ​തി​ന് മ​ക​ളു​ടെ ക​മ്പ​നി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ ഇ.​ഡി ക​ത്തി​ലു​ള്ള​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ്, വീ​ണ തു​ട​ങ്ങി 12ല​ധി​കം പേ​ർ​ക്കെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഇ.​ഡി​യു​ടെ ആ​വ​ശ്യം. ഇ​തി​ന്മേ​ലാ​ണ് എ.​ജി നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Monthly payment row probe likely
Next Story