Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പടി കേസ്​: ഇ.ഡി...

മാസപ്പടി കേസ്​: ഇ.ഡി സമൻസിനെതിരായ സി.എം.ആർ.എൽ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
മാസപ്പടി കേസ്​: ഇ.ഡി സമൻസിനെതിരായ സി.എം.ആർ.എൽ ഹരജി ഹൈകോടതി തള്ളി
cancel

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ​ചെ​യ്യ​ലി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ട്ടൈ​ൽ ലി​മി​റ്റ​ഡ്​ (സി.​എം.​ആ​ർ.​എ​ൽ) ക​മ്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ൻ​സ് അ​യ​ക്കാ​ൻ ഇ.​ഡി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര​ജി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ അ​യ​ക്കു​ന്ന സ​മ​ൻ​സി​നെ​തി​രെ ഹ​ര​ജി ന​ൽ​കു​ന്ന​ത് അ​പ​ക്വ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന​ട​ക്കം വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സ്​ ടി.​ആ​ർ. ര​വി ഹ​ര​ജി ത​ള്ളി​യ​ത്.

സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സി​ന് ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് 1.72 കോ​ടി രൂ​പ ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ആ​ദാ​യ​നി​കു​തി ഇ​ന്റ​റിം സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്റെ ക​ണ്ടെ​ത്ത​ൽ. ക​മ്പ​നി​ക്ക് ഈ ​ബോ​ർ​ഡി​ന്റെ ഇ​ള​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ.​ഡി​യു​ടെ അ​ന്വേ​ഷ​ണം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഈ ​ഇ​ള​വു​ക​ൾ ക​ള്ള​പ്പ​ണ​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ്സ​മ​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പി.​എം.​എ​ൽ.​എ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​ദാ​യ​നി​കു​തി സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ല. അ​തി​നാ​ൽ, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൽ​നി​ന്ന് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​വെ​ന്ന​ത്​ ഇ.​ഡി ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്നി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ഇ.​ഡി​ക്ക് എ​ഫ്.​ഐ.​ആ​റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ഉ​ദ്ധ​രി​ച്ച്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Monthly Payment Case: High Court Dismisses CMRL Plea Against ED Summons
Next Story