Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷം: ഇടുക്കിയിൽ...

കാലവർഷം: ഇടുക്കിയിൽ ഒരു മരണം; വാളറയിലും കള്ളിമാലിയിലും ഉരുൾപൊട്ടൽ 

text_fields
bookmark_border
കാലവർഷം: ഇടുക്കിയിൽ ഒരു മരണം; വാളറയിലും കള്ളിമാലിയിലും ഉരുൾപൊട്ടൽ 
cancel

ഇടുക്കി: മഴയിലും കാറ്റിലും പൊട്ടിവീണ സർവിസ്​ ലൈനിൽനിന്ന്​ ​േഷാക്കേറ്റ്​ അടിമാലിയിൽ ഒരാൾ മരിച്ചു. കള്ളിമാലിയിലും വാളറയിലും ഉരുൾപൊട്ടി മൂന്നേക്കർ കൃഷിയിടം ഒലിച്ചുപോയി. പറക്കുടിസിറ്റി കോമയിൽ ബിജുവാണ്​ (47)  വീട്ടിൽനിന്ന്​ പുറത്തേക്കിറങ്ങവെ സർവിസ്​ വയറിൽനിന്ന്​ ഷോക്കേറ്റ്​ മരിച്ചത്. മൂന്ന്​ ദിവസമായി തുടരുന്ന മഴയിൽ അടിമാലി മേഖലയിൽ വൈദ്യുത ബന്ധം തകരാറിലായിരുന്നു.  വൈദ്യുതി വന്നപ്പോൾ മോ​േട്ടാർ നന്നാക്കാൻ വീട്ടിൽനിന്ന്​ ഇറങ്ങിയതാണ്​ ബിജു. സർവിസ്​ വയർ പൊട്ടിവീണ് കിടന്നതറിയാതെ മഴയത്തേക്കിറങ്ങിയ ബിജു ഷോക്കേറ്റ്​ വീഴുകയായിരുന്നു. ഉടൻ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  

കള്ളിമാലി വ്യൂപോയൻറിനു സമീപം ഉരുൾപൊട്ടി ഒന്നരയേക്കറോളം കൃഷിഭൂമിയാണ്​ ഒലിച്ചുപോയത്​. കൂട്ടുങ്കൽ ജോസി​​​െൻറ കൃഷിഭൂമിയാണ്​ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായത്​. ശനിയാഴ്​ച രാത്രിയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. കുരുമുളക്, കാപ്പി, കൊക്കോ കൃഷിയാണ് നശിച്ചത്. പ്രദേശത്തെ ഏക റോഡും കുത്തൊഴുക്കിൽ തകർന്നു. രണ്ടുവർഷം മുമ്പും ഇവിടെ ഉരുൾപൊട്ടലുണ്ടായിരുന്നു.

വാളറയിൽ ഞായറാഴ്​ച രാവിലെയാണ്​ ഉരുൾ പൊട്ടിയത്​. വാളറ വടക്കേച്ചാൽ വട്ടക്കുന്നേൽ പുരുഷ​​​െൻറ ഒന്നരയേക്കർ പുരയിടമാണ്​ ഉരുൾപൊട്ടലിൽ നശിച്ചത്​. റബർ, കൊക്കോ, കുരുമുളക് തുടങ്ങിയ കൃഷികളാണ് ഉണ്ടായിരുന്നത്. കൊന്നത്തടി പഞ്ചായത്തിലെ മുള്ളരിക്കുടി പുളിക്കപ്പറമ്പിൽ സഹദേവ​​​െൻറ വീട് കാറ്റിലും മഴയിലും നശിച്ചു. കുടുംബം ബന്ധുവീട്ടിൽ പോയതിനാൽ ആളപായം ഒഴിവായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsMonssonIdukki News
News Summary - Monsson Heavy Idukki One death-Kerala News
Next Story