Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

19ഓ​ടെ കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങും; കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

text_fields
bookmark_border
19ഓ​ടെ കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങും; കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഈ ​മാ​സം 19ഓ​ടെ പി​ൻ​വാ​ങ്ങി​ത്തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. പ​ടി​ഞ്ഞാ​റ​ൻ രാ​ജ​സ്ഥാ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ദ്യം പി​ൻ​വാ​ങ്ങും. അ​തി​നു തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വു​മ​വ​സാ​ന​മാ​ണ്​ കേ​ര​ള​ത്തി​ലെ പി​ൻ​മാ​റ്റം.

സൗ​രാ​ഷ്ട്ര​ക്കും സ​മീ​പ വ​ട​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദ്ദം തു​ട​രു​ന്നു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദം 19ന്​ ​വൈ​കീ​ട്ടോ​ടെ ശ​ക്തി പ്രാ​പി​ച്ചേ​ക്കും. തെ​ക്ക​ൻ തീ​ര​ദേ​ശ ആ​ന്ധ്ര​പ്ര​ദേ​ശി​നും സ​മീ​പ റ​യ​ല​സീ​മ​ക്കും മു​ക​ളി​ലും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും സ​മീ​പ വ​ട​ക്ക​ൻ ഒ​ഡി​ഷ–​പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലും ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു.

തെ​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​ലേ​ക്ക് ത​മി​ഴ്‌​നാ​ടി​നും ക​ർ​ണാ​ട​ക​ക്കും മു​ക​ളി​ലൂ​ടെ ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​യും സ്ഥി​തി ചെ​യ്യു​ന്നു. ഇ​തി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ 20 വ​രെ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. 18, 19 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും മ​ഴ​ക്കും മ​ണി​ക്കൂ​റി​ൽ 40–50 കി.​മീ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Monsoon withdrawal from 19th; isolated rain in Kerala
Next Story