Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷവും ന്യൂനമർദവും...

കാലവർഷവും ന്യൂനമർദവും ഒരുമിച്ച്, സംസ്​ഥാനത്ത്​ ‘റെഡ് അലർട്ട്’

text_fields
bookmark_border
കാലവർഷവും ന്യൂനമർദവും ഒരുമിച്ച്, സംസ്​ഥാനത്ത്​ ‘റെഡ് അലർട്ട്’
cancel

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം കേരളത്തിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാലവർഷത്തിന് പുറമെ അറബിക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദമാണ് നാല് ജില്ലകളിൽ റെഡ് അലർട്ടും മ റ്റ് എട്ട് ജില്ലകളിൽ ഓറഞ്ച്​ അലർട്ടും പ്രഖ്യാപിക്കാൻ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തെ നിർബന്ധിതമാക്കിയ ത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നും ഇത് കേരള-കര്‍ണാടക തീരത്ത് വടക് ക് പടിഞ്ഞാറന്‍ ദിശയില്‍ വീശിയടിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ജൂൺ 10ന് തൃശൂർ ജില്ലയ ിലും 11ന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാ പിച്ചത്. ഇൗ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീ വരെ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ) ആയ മഴക്ക ുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രതപാലിക്കാനും ക്യാമ് പുകൾ തയാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.
ജൂൺ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുള ം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 11ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇൗ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീറ്റർ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ മഴ) ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ജൂൺ 7ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും, ജൂൺ 8ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂൺ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ജൂൺ 10ന് കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ജൂൺ 11ന് വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചനം.

- പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കഴിഞ്ഞ പ്രളയത്തിൽ വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയാറാക്കിവെക്കണം. മാറിതാമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയാറാവുകയും വേണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ ഇടങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതുനിർദേശങ്ങൾ:
1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
2. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദസഞ്ചാരത്തിന് പോകാതിരിക്കുക.
4. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
5. ഒരുകാരണവശാലും നദി മുറിച്ചുകടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക
7. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നി​െല്ലന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും തുണി നനക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക
8. ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുതി ആഘാതം ഒഴിവാക്കാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
9. ജില്ല എമർജൻസി ഓപറേഷൻസ് സ​െൻറർ നമ്പർ -1077
10. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക
11. വീട്ടിൽ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുക.
12. വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്തതരത്തിൽ ഉയരത്തിൽ വെക്കുക.
13. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനുപറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക
14. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
15. താഴ്ന്നപ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റി​െൻറ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്നസ്ഥലങ്ങളിൽ പാർക്ക് ചെയ്യുക
16. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസസഹായം നൽകാൻ പോകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsred alertmonsoonKerala coastyellow alertFour Districts
News Summary - Monsoon reached Kerala coast - Red Alert in Four Districts - Kerala news
Next Story