Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷം ജൂൺ ഒന്നിന്...

കാലവർഷം ജൂൺ ഒന്നിന് എത്തിയേക്കും

text_fields
bookmark_border
കാലവർഷം ജൂൺ ഒന്നിന് എത്തിയേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ ആ​ദ്യം​ത​ന്നെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ കേ​ര​ള തീ​ര​ത്ത് എ​ത്തു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ​യും ഇ​ടി​മി​ന്ന​ലും മ​ൺ​സൂ​ൺ കൃ​ത്യ​സ​മ​യ​ത്തു​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്നു.

കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ല​ഭി​ക്കു​ന്ന​ത്. ആ​സ്ട്രേ​ലി​യ​യി​ലെ മ​ഴ​ക്കാ​ലം കൃ​ത്യ​മാ​യി അ​വ​സാ​നി​ച്ച​തും വേ​ന​ൽ​ക്കാ​ലം തു​ട​ങ്ങി​യ​തും ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന് അ​നു​കൂ​ല​മാ​യി. ആ​സ്ട്രേ​ലി​യ​യി​ലെ വ​ര​ണ്ട കാ​ലാ​വ​സ്ഥ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കു​ള്ള മ​ഴ​ക്കാ​റ്റു​ക​ളു​ടെ പ്ര​വാ​ഹ​ത്തി​ന് വ​ഴി​യൊ​രു​ക്കും.

അ​ടു​ത്ത ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ തു​ട​രും. ഭൂ​മ​ധ്യ​രേ​ഖ​ക്ക് സ​മീ​പ​മു​ള്ള മ​ഴ​മേ​ഘ​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ട​ക്കോ​ട്ട് നീ​ങ്ങു​ന്ന​തോ​ടെ ജൂ​ൺ ആ​ദ്യ​വാ​രം​ത​ന്നെ കേ​ര​ള​ത്തി​ൽ മ​ഴ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​സ്ട്രേ​ലി​യ​യി​ൽ മ​ഴ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മ​ഴ​വ​ല​യം സ​മു​ദ്ര​ത്തി​ൽ​നി​ന്നു​ള്ള ഈ​ർ​പ്പ​മു​ള്ള കാ​റ്റി​നെ ദ​ക്ഷി​ണേ​ഷ്യ​യി​ലേ​ക്ക് എ​ത്തി​ക്കും. നി​ല​വി​ൽ ഈ ​വ​ല​യം ഭൂ​മ​ധ്യ​രേ​ഖ ക​ട​ന്ന് മാ​ലി​ദ്വീ​പി​ന് സ​മീ​പ​മെ​ത്തി​യെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ്രീ​ല​ങ്ക​യി​ലേ​ക്കും ആ​ൻ​ഡ​മാ​നി​ലേ​ക്കും നീ​ങ്ങു​മെ​ന്നു​മാ​ണ് പ്ര​വ​ച​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMonsoonjuneKerala weatherweather news
News Summary - Monsoon may arrive on June 1
Next Story