Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rain
cancel
Homechevron_rightNewschevron_rightKeralachevron_rightകേ​ര​ള​ത്തി​ൽ കാലവർഷം...

കേ​ര​ള​ത്തി​ൽ കാലവർഷം ജൂൺ മൂന്നോടെ; നാളെ ചില ജില്ലകളിൽ യെല്ലോ അലർട്ട്​

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ജൂ​ൺ മൂ​ന്നു​മു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്​​ഥ വ​കു​പ്പ്. മെ​യ്​ 31ന്​ ​കാ​ല​വ​ർ​ഷം എ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​വ​ച​നം. എ​ന്നാ​ൽ, തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ചൊ​വ്വാ​ഴ്​​ച​യോ​ടെ മാ​ത്ര​മേ കൂ​ടു​ത​ൽ ശ​ക്​​തി പ്രാ​പി​ക്കു​ക​യു​ള്ളൂ.

ഇ​ത്ത​വ​ണ ശ​രാ​ശ​രി​യി​ലും കൂ​ടു​ത​ല്‍ മ​ഴ കി​ട്ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ചൊ​വ്വാ​ഴ്​​ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്. മ​ഴ​ക്കാ​ല​ത്ത് അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monsoonKerala News
News Summary - Monsoon in Kerala on June 3; Yellow alert in some districts tomorrow
Next Story