മൺസൂൺ ദേശീയതലത്തിൽ ശരാശരിയിൽ
text_fieldsതൃശൂർ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും കനത്ത മഴയും തുടരവേ ദേശീയത ലത്തിൽ മൺസൂൺ ശരാശരിയിൽ. 507 മി.മീറ്ററിന് പകരം 475 മി.മീ മഴയാണ് ജൂൺ ഒന്നു മുതൽ ആഗസ് റ്റ് ഏഴുവരെ രാജ്യത്താകെ ലഭിച്ചത്.
ആറു ശതമാനത്തിെൻറ കുറവ് മാത്രമാണ് ദേശീയതല ത്തിൽ. മൺസൂണിനെ ആശ്രയിച്ചുള്ള കൃഷിയാണ് ഭക്ഷ്യോൽപാദനത്തെ സ്വാധീനിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മഴ അതുകൊണ്ട് നിർണായകവുമാണ്. എന്നാൽ, വെള്ളപ്പൊക്കം കൃഷിയെ ബാധിക്കാനിടയുണ്ട്.
മഴ ഏറെ വിപത്ത് വിതച്ച മഹാരാഷ്ട്ര ഉൾപ്പെെടയുള്ള മധ്യ ഇന്ത്യയിൽ മാത്രമാണ് അധികമഴ ലഭിച്ചത്. മൂന്ന് ശതമാനം മഴയാണ് ഈ മേഖലയിൽ കൂടുതൽ ലഭിച്ചത്. അസം അടക്കം പ്രളയബാധിത സംസ്ഥാനങ്ങളിൽ 14 ശതമാനത്തിെൻറ കുറവുണ്ട്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ 331ന് പകരം 300 മി.മീ മഴയാണ് ലഭിച്ചത്;10 ശതമാനത്തിെൻറ കുറവ്. കേരളം അടക്കം ദക്ഷിണേന്ത്യയിൽ 12 ശതമാനത്തിെൻറ കുറവാണുള്ളത്. 417ന് പകരം 368 മി.മീറ്ററാണ് പെയ്തത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിെൻറ പ്രവചനം പുലർന്നാൽ കേരളത്തിലും മഴ ശരാശരിയിൽ എത്തും.
ഉപഭോഗ സംസ്ഥാനമായതിനാൽ കേരളത്തിൽ 19 ശതമാനത്തിെൻറ കുറവ് പോലും ശരാശരിയിൽ ഉൾപ്പെടുത്തുകയാണ് പതിവ്. വടക്കൻ കേരളത്തിലെ മൂന്നു ജില്ലകളിൽ അതുകൊണ്ട് തന്നെ നിലവിൽ മഴ ശരാശരി ലഭിച്ചു കഴിഞ്ഞു.
കോഴിക്കോട്ട് ആറു ശതമാനത്തിെൻറ മാത്രം കുറവാണുള്ളത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ ശരാശരിയിൽ നിന്ന് അധികമഴ പെയ്ത പട്ടികയിലാവും കോഴിക്കോട്. കാസർകോട്, കണ്ണൂർ ജില്ലകളാണ് ശരാശരി മഴ കിട്ടിയ മറ്റു ജില്ലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
