കേരളത്തിൽ കാലവർഷം മേയ് 30ന്
text_fieldsന്യൂഡൽഹി: കേരളത്തിൽ ഇത്തവണ കാലവർഷം മേയ് 30ന് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 30ന് എത്തുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ മഴ ലഭിക്കുന്നതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൺസൂൺ സീസണിെൻറ തുടക്കമായി പരിഗണിക്കുന്നത്. കേരളത്തിൽ ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അന്തമാനിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 20ന് എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ േകന്ദ്രം പറഞ്ഞു.
കേരളത്തിൽ പൊതുവെ കാലവർഷം തുടങ്ങുന്നത് ജൂൺ ഒന്നിനാണ്. 2005 മുതലാണ് കേരളത്തിലെ കാലവർഷം സംബന്ധിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രത്യേക റിപ്പോർട്ട് തയാറാക്കുകയും ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തുതുടങ്ങിയത്. തദ്ദേശീയമായി വികസിപ്പിച്ച സ്ഥിതിവിവര മാതൃകയാണ് ഇതിനുവേണ്ടി ഉപേയാഗിക്കുന്നത്.
പൊതുവെ പരമാവധി നാലുദിവസം വരെ മാത്രമാണ് കാലവർഷം സംബന്ധിച്ച പ്രവചനങ്ങളിൽ വ്യത്യാസമുണ്ടാകാറുള്ളത്. 2005 മുതൽ 2016 വരെ നടത്തിയ പ്രവചനം 2015 ഒഴികെ എല്ലാ തവണയും വളരെ കൃത്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
