കൊച്ചി: മോൻസണിെൻറ ആഡംബര കാറുകളെല്ലാം വ്യാജമാണെന്നും രണ്ടെണ്ണം രൂപമാറ്റം വരുത്തിയാണ് ആഡംബര കാറാക്കി മാറ്റിയതെന്നും മോട്ടോർ വാഹന വകുപ്പിെൻറ റിപ്പോർട്ട്. യഥാർഥ ഉടമകളെ കണ്ടെത്താൽ മറ്റുസംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പുകളെ സമീപിച്ച് സഹായം തേടും.
ആഡംബര കാറുകൾ എന്ന വ്യാജേന കലൂരിലെ വീട്ടുമുറ്റത്തിട്ട് പ്രദർശിപ്പിച്ചിരുന്നതും ഇയാൾ ഉപയോഗിച്ചിരുന്നതുമായ എട്ട് കാറാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. ഒന്നിനും മോൻസണിേൻറതെന്ന് തെളിയിക്കുന്ന രേഖകളില്ല. പോർേഷയെന്ന പേരിലുള്ള ആഡംബര കാർ രണ്ടെണ്ണം രൂപമാറ്റം വരുത്തിയതാണ്.
ഇയാൾ സ്ഥിരമായി ഉയോഗിച്ചിരുന്ന ദോഡ്ജെ ഗ്രാൻഡ് കാറിെൻറ രജിസ്ട്രേഷൻ 2019ൽ അവസാനിച്ചതാണ്. ഹരിയാന രജിസ്ട്രേഷൻ നമ്പറുള്ള ഈ കാറിന് വർഷങ്ങളായി ഇൻഷുറൻസുപോലുമില്ല. ലക്സസ്, റേഞ്ച്റോവർ, െടായോട്ട എസ്റ്റിമ എന്നിവയെല്ലാം വ്യാജ രജിസ്ട്രേഷൻ നമ്പറിലുള്ളതാണ്. ഇവ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതിനെപ്പറ്റി വിശദ അന്വേഷണം നടത്തും.
മിത്സുബിഷി സീഡിയ കാർ രൂപമാറ്റം വരുത്തിയാണ് ലോഗോ പതിച്ച് പോർഷേ ആക്കി മാറ്റിയത്. ലിമോസിൻ കാർ, മെഴ്സിഡസ് രൂപം മാറ്റിയുണ്ടാക്കിയതാണ്. വലിയ ആഡംബരപ്രേമിയാണെന്നു കാണിക്കാനുള്ള ശ്രമമായിരുന്നു ഇതിനെല്ലാം പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
കാഴ്ചക്ക് പഴക്കം തോന്നിക്കാത്ത ഇവ നിരത്തിലിറക്കാൻ കഴിയാത്ത പഴഞ്ചൻ കാറുകളാണെന്നും മോട്ടോർ വാഹന വകുപ്പിെൻറ അന്വേഷണ റിപ്പോർട്ടിലുണ്ട്. വിശദ അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറി.
പുരാവസ്തു വകുപ്പിെൻറ അന്വേഷണവും പുരോഗമിക്കുകയാണ്. മോൻസൺ അവകാശപ്പെടുന്നതുപോലെ ഇവ യഥാർഥമാണോ കാലപ്പഴക്കം എത്ര എന്നതെല്ലാം അന്വേഷണപരിധിയിലുണ്ട്. വൈകാതെ പുരാവസ്തു വകുപ്പും റിപ്പോർട്ട് കൈമാറുമെന്ന് അറിയുന്നു.
മോൻസണിെൻറ പേരിലുള്ളത് ഒരു അക്കൗണ്ട്
പുരാവസ്തു-സാമ്പത്തിക ഇടപാടുകളിലൂടെ കോടികൾ തട്ടിയെന്ന പരാതിയുള്ള മോൻസൺ മാവുങ്കൽ ഇടപാടുകൾ നടത്തിയത് ബാങ്ക് അക്കൗണ്ടുകൾ വഴിയല്ലെന്ന് വ്യക്തമായി. ഇയാളുടെ പേരിൽ ആകെയുള്ളത് ഒരു അക്കൗണ്ട് മാത്രം. ഇതിലൂടെ വലിയ തുകകളുടെ ഇടപാടുകൾ നടന്നതായി കണ്ടെത്താനായില്ല. ലക്ഷങ്ങൾ പലപ്പോഴായി ഇയാൾ പണമായിതന്നെ വാങ്ങിയതായാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
സാമ്പത്തിക ഇടപാടുകൾ വൻതോതിൽ നടന്നെന്നു പറയുമ്പോഴും ഇതിനൊന്നും രേഖകളില്ല. പണം ഇയാൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് കരുതുന്നത്. ബിനാമി ഇടപാടുകൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. തെൻറ അക്കൗണ്ടിൽ 200 രൂപ മാത്രമാണുള്ളതെന്ന് നേരത്തേ ഇയാൾ മൊഴി നൽകിയിരുന്നു.
മോൻസൺ റിമാൻഡിൽ
പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം തിരികെ കോടതിയിൽ ഹാജരാക്കി. പാലാ സ്വദേശി രാജീവ് നൽകിയ പരാതിയിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണ സംഘം എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ഇതേതുടർന്ന് ഇയാളെ ഈമാസം 20വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ വിധി പറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ആനക്കൊമ്പ് വെറും മരക്കൊമ്പ്
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിെൻറ വീട്ടിൽനിന്ന് കണ്ടെടുത്ത ആനക്കൊമ്പിൽ രണ്ടെണ്ണം മരത്തിൽ നിർമിച്ചതാണെന്ന് വ്യക്തമായി. വനംവകുപ്പിെൻറ പരിശോധനയിലാണ് ഇവ വ്യാജമാണെന്ന് തെളിഞ്ഞത്. ആനക്കൊമ്പിേൻറതുപോലെ വലുപ്പവും കനവും രൂപവും മാത്രമാണിവക്കുള്ളത്. പിടിച്ചെടുത്ത മറ്റ് രണ്ടെണ്ണം പരിശോധനക്ക് അയച്ചിട്ടുണ്ട്.