മോൻസണെ സംരക്ഷിച്ചത് ഉന്നതർ; ഇൻറലിജൻസ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തി
text_fieldsനോട്ടെണ്ണൽ യന്ത്രവും കമ്പ്യൂട്ടറും ഘടിപ്പിച്ച ആഡംബര കാറിൽ മോൻസൺ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ സംരക്ഷിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. തട്ടിപ്പിനിരയായ പലരും നേരത്തേ പൊലീസിനെ സമീപിച്ചെങ്കിലും എല്ലാം ഒതുക്കിത്തീർത്തതോടെയാണ് കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലും തൃശൂർ സ്വദേശി അനൂപും അടക്കം ആറുപേർ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് പരാതി പൊലീസ് മേധാവിക്ക് കൈമാറുകയും സെപ്റ്റംബർ ആറിന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
കോസ്മോസ് ഗ്രൂപ്, മോൻസൺ എഡിഷൻ എന്നീ കമ്പനികളുടെ ചെയർമാൻ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ വൈസ് ചെയർമാൻ, വേൾഡ് പീസ് കൗൺസിൽ അംഗം, പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി, ശാന്തിഭവൻ പാലിയേറ്റിവ് ചെയർമാൻ, സംസ്കാര ഗ്രൂപ് ഹോസ്പിറ്റൽ ചീഫ് േപട്രൺ എന്നീ പദവികളിലാണ് മോൻസൺ ഉന്നതരുമായി ചങ്ങാത്തത്തിലായത്.
ഏറെ അടുപ്പം പൊലീസുകാരുമായിട്ടായിരുന്നു. ഡി.ഐ.ജി സുരേന്ദ്രൻ, എറണാകുളം മുൻ അസി. കമീഷണർ ലാൽജി, മുൻ ചേർത്തല സി.ഐ അനന്തലാൽ, നോർത്ത് എസ്.ഐ അനസ് തുടങ്ങിയവർ ഇയാളുടെ നിത്യ സന്ദർശകരും നിരന്തരം ഇടപെടുന്നവരുമായിരുന്നെന്ന് അനൂപ് 'മാധ്യമ'ത്തോട് പറഞ്ഞു. 2019 മേയ് 10ന് മുൻ ഡി.ജി.പി ലോക്നാഥ് െബഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും വീട്ടിലെത്തിയത് മോൻസൺ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. പരാതി വരുമ്പോൾ പൊലീസ് സ്വാധീനം ഉപയോഗിച്ചാണ് മോൻസൺ രക്ഷപ്പെട്ടിരുന്നത്.
പിന്മാറാൻ തയാറാകാത്തവർെക്കതിരെ കള്ളക്കേസെടുപ്പിക്കും. ആറു കോടി നൽകിയ കാഞ്ഞിരപ്പള്ളി സ്വദേശി മോൻസണെതിരെ പരാതി നൽകിയെങ്കിലും ഇയാൾക്കെതിരെ മൂന്നോ നാലോ കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചു. ട്രാഫിക് ഐ.ജി ലക്ഷ്മണയും അടുപ്പക്കാരനാണ്. കേസ് ഒതുക്കാൻ ലക്ഷ്മണയുമായി മോൻസൺ നടത്തുന്ന ഫോൺ സംഭാഷണത്തിെൻറ പകർപ്പും പരാതിക്കാർ ക്രൈംബ്രാഞ്ചിന് നൽകി.
മോന്സണെതിരെ രജിസ്റ്റർ ചെയ്ത രണ്ടു കേസ് ഒതുക്കാൻ 2020ൽ ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിനെതിരെ ആലപ്പുഴ എസ്.പി നൽകിയ പരാതിയിൽ എ.ഡി.ജി.പി മനോജ് എബ്രഹാം ലക്ഷ്മണക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും പിന്നീട് പൊലീസ് ആസ്ഥാനത്തുതന്നെ ഒതുക്കി. സംസ്ഥാന ഇൻറലിജൻസ് വിഭാഗം 2020ൽ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല.
അക്കൗണ്ട് കാലി; കാറിൽ നോട്ടെണ്ണൽ യന്ത്രം
പുരാവസ്തുവിെൻറ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിെൻറ അക്കൗണ്ട് കാലി. ഇയാളുടെ പണം ബന്ധുക്കളുെടയും ജോലിക്കാരുെടയും അക്കൗണ്ടിലേക്ക് മാറ്റിയതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച പ്രാഥമിക വിവരം. ബാങ്ക് രേഖകളടക്കം വിശദമായി പരിശോധിച്ചശേഷമേ പണം എവിടേക്കെല്ലാം പോയെന്ന് വ്യക്തമാകൂ. മോൻസണിെൻറ വീട്ടിലെ പരിശോധനയിൽ ആഡംബര കാറുകളിലൊന്നിൽനിന്ന് നോട്ടെണ്ണൽ യന്ത്രവും കമ്പ്യൂട്ടറും കണ്ടെത്തി. ഇതിലുണ്ടായിരുന്ന ലാപ് ടോപ്പും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

