Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇങ്ങനെയൊക്കെ പറഞ്ഞാലേ ...

'ഇങ്ങനെയൊക്കെ പറഞ്ഞാലേ വി.ഐ.പികൾ വീട്ടിലേക്ക് വരൂ'

text_fields
bookmark_border
monson mavunkal
cancel

കൊ​ച്ചി: 2016 മു​ത​ൽ താ​ൻ കൈ​മാ​റി​യ പു​രാ​വ​സ്തു​ക്ക​ളാ​ണ് മോ​ൻ​സ​ണി​െൻറ ക​ലൂ​രി​ലെ വീ​ട്ടി​ൽ ഉ​ള്ള​തെ​ന്നും ‍യ​ഥാ​ർ​ഥ മൂ​ല്യം പ​റ​ഞ്ഞു​ത​ന്നെ​യാ​ണ്​ കൈ​മാ​റി​യ​തെ​ന്നും പി​ന്നീ​ട് ഇ​വ​ക്കുമേ​ൽ മോ​ൻ​സ​ൺ ക​ഥ​ക​ൾ മെ​ന​യു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ സ​ന്തോ​ഷ് എ​ള​മ​ക്ക​ര.

ഒ​രു​വ​ർ​ഷം മു​മ്പ് യുട്യൂ​ബി​ൽ​നി​ന്നാ​ണ് മോ​ൻ​സ​ൺ ഇ​വ​ക്കെ​ല്ലാം വ​ലി​യ നു​ണ​ക്ക​ഥ​ക​ൾ ഉ​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. 'ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞാ​ലേ വി.​ഐ.​പി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ' എ​ന്നാ​ണ് മോ​ൻ​സ​ൺ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നും സ​ന്തോ​ഷ് പ​റ​യു​ന്നു. 2016 മു​ത​ൽ ക​ഴി​ഞ്ഞ ജൂ​ലൈ​വ​രെ മോ​ൻ​സ​ണി​ന്​ പ​ല പു​രാ​വ​സ്തു​ക്ക​ളും കൈ​മാ​റി​യി​ട്ടു​ണ്ട്. ത‍​െൻറ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും എ​ന്നു​ക​ണ്ടാ​ണ് മോ​ൻ​സ​ണി​ന്​ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.

സി​നി​മ ഷൂ​ട്ടി​ങ്ങു​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​യാ​ളാ​ണ് താ​ൻ. കോ​വി​ഡ് വ​രു​ന്ന​തി​ന് മു​മ്പേ സി​നി​മ ഷൂ​ട്ടി​ങ്ങും മ​റ്റും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഈ ​പ​ണ​ത്തി​നെ​ല്ലാം പ​ലി​ശ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷൂ​ട്ടി​ങ് നി​ല​ച്ച​തോ​ടെ വ​രു​മാ​ന​വും നി​ല​ച്ചു. മോ​ൻ​സ​ണി​െൻറ ഫെ​മ ക​ഥ​യി​ൽ വി​ശ്വ​സി​ച്ച് താ​ൻ 30ല​ക്ഷം രൂ​പ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും സ​ന്തോ​ഷ് പ​റ​യു​ന്നു.

Show Full Article
TAGS:Monson Mavunkal 
News Summary - Monson was making up stories using the artifacts i provided says Santhosh
Next Story