നഗ്നചിത്രങ്ങൾ കാണിച്ച് മോൻസൺ ഭീഷണിപ്പെടുത്തിയതായി ബലാത്സംഗക്കേസിലെ ഇരയുടെ വെളിപ്പെടുത്തൽ
text_fieldsകൊച്ചി: പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടി. ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോൻസൺ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തും ബന്ധുവുമായ യുവാവ് പ്രതിയായ കേസിൽ ഇടപെട്ട മോൻസൺ നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതായാണ് യുവതി പറയുന്നത്.
കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ സഹോദരനെയും സുഹൃത്തിനെയും മോൻസൺ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ബലാത്സംഗ കേസിലെ പ്രതിയായ ശരത് സുന്ദരേശൻ എന്നയാൾ ചിത്രീകരിച്ച നഗ്നചിത്രങ്ങൾ ലഭിച്ച മോൻസൺ സഹോദരനെയും സുഹൃത്തിനെയും കാണിച്ച് കേസ് പിൻവലിച്ചില്ലെങ്കിൽ ഇതുപുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് യുവതി പറയുന്നത്
പ്രണയത്തിലായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകിയാണ് മോൻസന്‍റെ ബന്ധും സുഹൃത്തും വ്യവസായിയുമായ ശരത് സുന്ദരേശൻ എന്ന യുവാവ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ വന്ന യുവാവ് കല്യാണം കഴിക്കുന്നതിനെ കുറിച്ച് ഉറപ്പും ബന്ധുക്കൾക്ക് നൽകിയതായി പെൺകുട്ടി പറയുന്നു. എന്നാൽ പിന്നീട് ശരത് അതിൽ നിന്ന് പിൻമാറുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല പെൺകുട്ടികൾക്കും പ്രതിയായ യുവാവിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി അറിഞ്ഞത്.
പിന്നീട് തന്‍റെ ചിത്രങ്ങളും വിഡിയോയും കാണിച്ച് ബ്ലാക്ക് മെയിലിങ്ങ് തുടങ്ങിയ ശരത് അവ മോൻസണിന് കൈമാറിയെന്നും പെൺകുട്ടി പറയുന്നു. തുടർന്ന് മോൻസൺ പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് നേരിൽ കാണണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇത് സഹോദരൻ നിരസിച്ചതോടെ മോൻസൺ നേരിട്ടും രാഷ്്ട്രീയക്കാരെയും ബിസിനസുകാരെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.
മോൻസണുമായി ബന്ധപ്പെട്ട കേസിന് പോയാൽ നിങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞാണ് പലരും ഭീഷണിപ്പെടുത്തിയത്. ശരത് സുന്ദരേശന്റെ കൈയിലുണ്ടായിരുന്ന ചിത്രങ്ങൾ മോൻസൺ കാണിക്കുകയും ഇത് ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുെമന്നും പറഞ്ഞു പലതവണ ഭീഷണിപ്പെടുത്തി.
പത്തു ലക്ഷം രൂപ തരാമെന്നും കേസ് പിൻവലിക്കണമെന്നും മോൻസൺ പറഞ്ഞു. ഇല്ലെങ്കിൽ ഹണിട്രാപ്പ് കേസിൽപ്പെടുത്തി അകത്താക്കുമെന്നും പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. മോൻസണെതിരെ കേസ് കൊടുത്തെങ്കിലും പല പൊലീസ് സ്റ്റേഷനിൽ നിന്നും അനുകൂലമായ നിലപാടുണ്ടായില്ലെന്ന് പെൺകുട്ടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

