Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെഹ്​റ അവധിയിലെന്ന്...

ബെഹ്​റ അവധിയിലെന്ന് വാർത്തകൾ; നിഷേധിച്ച് കെ.എം.ആർ.എൽ

text_fields
bookmark_border
Loknath Behra
cancel

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്​​റ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചെ​ന്ന് വാ​ർ​ത്ത​ക​ൾ. ഭാ​ര്യ​യു​ടെ ചി​കി​ത്സ ആ​വ​ശ്യ​ത്തി​ന്​ പോ​കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​യാ​ണ് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഓ​ഫി​സി​ൽ സ്ഥി​ര​മാ​യി എ​ത്തു​ന്നു​വെ​ന്നും കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഒ​ഡി​ഷ പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​െൻറ ക്ഷ​ണ​പ്ര​കാ​രം അ​വി​ടു​ത്തെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സ് ഇ​ൻ​റ​ർ​വ്യൂ​വി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ക​ട്ട​ക്കി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കൊ​ച്ചി​യി​ൽ​നി​ന്ന്​ തി​രി​ക്കു​ന്ന​ത്. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ലെ​ന്നും കെ.​എം.​ആ​ർ.​എ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ളി​ൽ മു​ൻ ഡി.​ജി.​പി​കൂ​ടി​യാ​യ ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ പേ​രും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. മോ​ൻ​സ​ണി​െൻറ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും അ​യാ​ൾ​ക്കൊ​പ്പം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​താ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. മോ​ന്‍സ​ണിെൻറ വീ​ടി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യി​രു​െ​ന്ന​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തെ​ത്തി. അ​തേ​സ​മ​യം, മോ​ന്‍സ​ണി​നെ​തി​രെ ഇ​ൻ​റ​ലി​ജ​ന്‍സ് അ​ന്വേ​ഷ​ണ​ത്തി​നും ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loknath behraMonson Mavunkal
News Summary - Monson Mavunkal not my Friend -Loknath Behera
Next Story