Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല'; മോൻസൻ മാവുങ്കൽ സുപ്രീംകോടതിയിൽ

text_fields
bookmark_border
ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല; മോൻസൻ മാവുങ്കൽ സുപ്രീംകോടതിയിൽ
cancel
Listen to this Article

ന്യൂഡൽഹി: വീട്ടു ജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മോൻസൻ മാവുങ്കൽ. ഒരേ കേസിൽ രണ്ട് തവണ ശിക്ഷ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭ ഛിദ്രം നടത്തിയ കേസിൽ എറണാകുളം പോക്സോ കോടതി മോൻസന് ജീവ പര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രായപൂർത്തി ആയതിനു ശേഷം പീഡിപ്പിച്ചതിന് പൊലീസ് വീണ്ടും രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പുരാവസ്തു കേസിലെ പ്രതിയാണ് മോൻസൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - monson mavunkal approached supreme court
Next Story